കോട്ടയം:വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും, നാളെ ഡിസ്ചാർജ് ആകാമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ.നേരിയ പനി ഒഴിച്ചാല്‍ കാര്യമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നും ഡോക്ടര്‍ പറഞ്ഞു.
അതേസമയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മികച്ച ചികിത്സയും പരിചരണവുമാണ് ലഭിച്ചതെന്നും ഇവിടത്തെ ഡോക്ടര്‍മാരുടെ ശ്രമഫലമായിട്ടാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വാവ സുരേഷ് പറഞ്ഞു.