LIFENewsthen Special

ലിച്ചി ഒരു പഴം മാത്രമല്ല ഹൃദയാഘാതത്തെ തടയുന്ന ഒരു മരുന്നു കൂടിയാണ് അത്

ചുവന്ന നിറത്തില്‍ പുറമെ അല്പം പരുക്കനായി തോന്നുമെങ്കിലും ഉള്ളിലെ ഭക്ഷ്യയോഗ്യമായ ബട്ടര്‍ നിറത്തിലുള്ള കാമ്പിന് നല്ല മധുരമാണ്
 
റംബൂട്ടാന്‍, ലോങാന്‍, അക്കീ തുടങ്ങിയ പഴങ്ങളുടെ കുടുംബക്കാരിയായ ലിച്ചിയുടെയും മാംസളമായ കാമ്പിനുള്ളിലാണ് വിത്ത് കാണപ്പെടുക വിറ്റാമിന്‍ സിയുടെ കലവറയായ ലിച്ചി നിത്യവും കഴിക്കുന്നതിലൂടെ ശരീരത്തിലെ ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ധാരാളം ഫൈബര്‍ അടങ്ങിയ ലിച്ചി ഭക്ഷണശീലങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്തിയാല്‍ മലബന്ധം, വായുബന്ധനം അടക്കമുള്ള ഉദരപ്രശ്‌നങ്ങളെ ഒഴിവാക്കി ദഹനപ്രക്രികയയെ സുഗമമാക്കുന്നു.ലിച്ചിയിലുള്ള പ്രോയാന്തോസയാനിഡിന്‍സ് എന്ന ഘടകം ആന്‍റി വൈറലായി പ്രവര്‍ത്തിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യും.

ലിച്ചിയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കോപ്പര്‍ എന്നിവ കാല്‍സ്യത്തെ എല്ലുകളിലെത്തിക്കുകയും ബലക്ഷയത്തെ തടയുകയും ചെയ്യുന്നു.

 

Signature-ad

ജീവിത ശൈലിയുടെ ഭാഗമായി ഉണ്ടാവുന്ന പൊണ്ണത്തടി  ഫൈബര്‍ ധാരാളമുള്ള ലിച്ചിയുടെ ഉപയോഗം വഴി കുറയ്ക്കുന്നതിന് വഴിയൊരുക്കും.മാത്രമല്ല, ലിച്ചിയിലെ ധാതുസമ്പത്തും ഫൈബറും ജലാംശവും നെഞ്ചെരിച്ചല്‍, വയറെരിച്ചല്‍ തുടങ്ങിയ പ്രശ്‌നങ്ങളെയും ഇല്ലാതാക്കുന്നു.

ശരീരത്തില്‍ ജലാംശം സൂക്ഷിക്കാന്‍ ഏറ്റവും സഹായകമായ ഇതിൽ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.100 ഗ്രാം ലിച്ചിയില്‍ ഏതാണ്ട് 16. 53 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ലിച്ചി.കാരണം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന ‘കോപ്പര്‍’, ‘പൊട്ടാസ്യം’ എന്നിവയാല്‍ സമ്പുഷ്ടമാണ് ലിച്ചി.
ലിച്ചിയില്‍ മറ്റേത് പഴങ്ങളെക്കാളും താരതമ്യേന കൂടുതല്‍ ‘Antioxidant Polyphenols’ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ പ്രമേഹം പോലെയുള്ള ക്രോണിക് ആകാന്‍ സാധ്യതയുള്ള അസുഖങ്ങളെ തടയാന്‍ കഴിവുള്ളവയാണ്. അതുപോലെ തന്നെ ക്യാന്‍സറിനെ ചെറുക്കാനും ഇവയ്ക്കാകും.
ഇതിലടങ്ങിയിരിക്കുന്ന ‘ഫ്‌ളേവനോള്‍സ്’ അണുബാധകളെ പ്രതിരോധിക്കുന്നു. അതിനാല്‍ പനി, തൊണ്ടവേദന, ജലദോഷം, ശ്വാസതടസ്സം പോലുള്ള രോഗങ്ങളില്‍ നിന്ന് ഒരു പരിധി വരെ നമ്മെ അകറ്റിനിര്‍ത്തുന്നു.
ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിപുലമായി വളർത്തുന്നുവെങ്കിലും കേരളത്തിൽ ഇതിന്റെ കൃഷി പരിമിതമാണ്. എങ്കിലും പകൽ ചൂടും രാത്രികാലത്ത് ദീർഘനേരം തണുപ്പും അനുഭവപ്പെടുന്ന പ്രദേശങ്ങളിലും ലിച്ചി നന്നായി വളരുമെന്നതിനാൽ ഇടുക്കി വയനാട് തുടങ്ങിയ ജില്ലകളിൽ ഇതിന്റെ കൃഷി പരീക്ഷിക്കാവുന്നതേയുള്ളൂ.
ഇലഞ്ഞി മരം പോലെ ഇലഞെരുക്കമുള്ള ഒരു നിത്യഹരിത മരമാണ് ലിച്ചി.15-20 മീറ്റർ വരെ ഉയരത്തിൽ ഇത് വളരും. തളിരിലയ്ക്ക് ചെമ്പു നിറമാണ്.പരമാവധി 30 കായകൾ വീതമുള്ള കുലകളായാണ് ലിച്ചിപ്പഴം ഉണ്ടാകുക.കായയുടെ പുറംഭാഗം പിങ്ക് കലർന്ന ചുവപ്പു നിറമാണ്.തോട് പരുപരുത്തതും.ഇതിന്റെ ഉള്ളിൽ മുന്തിരിപ്പഴത്തോട് സാമ്യമുള്ള ഉൾഭാഗവും അതിനുള്ളിലെ വെളുത്ത കുഴമ്പ് സ്വാദിഷ്ടവും ജീവകം സിയുടെ ശേഖരവുമാണ്.
ചൈന, തായ്ലാന്റ്,വിയറ്റ്നാം,ജപ്പാൻ, ബംഗ്ളാദേശ് എന്നിവയാണ് ലിച്ചിക്കൃഷി വ്യാപകമായി നടത്തുന്ന രാജ്യങ്ങൾ.ഉത്തരേന്ത്യയിൽ.വിശേഷിച്ച് ബീഹാറിലാണ് ഇന്ത്യയിലെ ലിച്ചി ഉത്പാദനത്തിന്റെ 75 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത്.നീർവാർച്ചയും നേരിയ വളക്കൂറുമുള്ള മണ്ണിൽ ലിച്ചി നന്നായി വളരും.നിറയെ പച്ചിലകളും ചുവന്ന കായ്കളും പിടിച്ചു വളരുന്ന മരം വയറിനു മാത്രമല്ല കണ്ണിനും കുളിർമയേകുന്ന കാഴ്ചയാണ്.

വിത്തുകൾ പാകി ഇത് കിളിർപ്പിക്കാം. കായ്ക്കാൻ 5 മുതൽ 15 വർഷം വരെ എടുക്കും.മൂന്ന് മീറ്റർ നീളവും നാലര മീറ്റർ വീതിയുമുള്ള കുഴികളിൽ 10-12 മീറ്റർ അകലത്തിൽ ഒട്ടുതൈകൾ നട്ടും ഇത് വളർത്താം.തൈച്ചുവട്ടിൽ ജൈവപ്പുതയിടുന്നതും നന്ന്. വർഷത്തിൽ രണ്ടുതവണയാണ് വളപ്രയോഗം. അതും ജൈവവളങ്ങൾ. വളർന്ന മരങ്ങളുടെ കൊമ്പുകോതൽ വലിയ കായ്കൾ ഉണ്ടാകാൻ സഹായിക്കും. നട്ട് ആറു വർഷമായാൽ കായ് പിടിക്കുവാൻ തുടങ്ങുകയായി.കായ്കൾക്ക് പൂർണ നിറമാകുമ്പോൾ വിളവെടുക്കാം.അഞ്ചു വർഷം പ്രായമായ ഒരു മരത്തിൽ നിന്ന് 500 ലിച്ചിപ്പഴം വരെ കിട്ടും. ഇരുപത് വർഷമാകുമ്പോൾ ഇത് 4000-5000 എന്ന തോതിൽ വർധിക്കുകയും ചെയ്യും.

 

തോലു കളഞ്ഞ വിളഞ്ഞ ലിച്ചിപ്പഴം ഫ്രൂട്ട് സലാഡ്, ഐസ്ക്രീം എന്നിവയിൽ ചേർത്തുപയോഗിച്ചാൽ അതീവ ഹൃദ്യമാണ്. ലിച്ചി സർബത്ത് സ്വാദിഷ്ടമായ പാനീയമാണ്.വിളവെടുത്ത പഴത്തിൽ നിന്ന് ചാറ് വേർതിരിച്ചെടുത്ത് അത് ജലാറ്റിൻ, ചൂടുപാൽ, ക്രീം , പഞ്ചസാര ,നാരങ്ങാനീര് എന്നിവയുമായി ചേർത്ത് തണുപ്പിച്ചാൽ ഒന്നാംതരം ലിച്ചി സർബത്ത് തയ്യാറാക്കാം.

 

പോഷകമികവിലും ഔഷധ ഗുണത്തിലും ലിച്ചി ഒട്ടും പിന്നിലല്ല.ജീവകം സി സമൃദ്ധമാകയാൽ ഒരു ദിവസം ശരാശരി ഒൻപത് ലിച്ചിപ്പഴങ്ങൾ കഴിച്ചാൽ പ്രായപൂർത്തിയായ ഒരാളിന്റെ ജീവക ആവശ്യം നിറവേറ്റാം എന്ന് ശാസ്ത്രം!

Back to top button
error: