KeralaNEWS

കോട്ടയത്ത് കാറ് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം

കോട്ടയം: മണർകാട് -തിരുവഞ്ചൂർ റോഡിൽ നാലുമണിക്കാറ്റ് കുരിശുപള്ളിക്കു സമീപം കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം.വാഹനം ഓടിച്ചിരുന്ന ആളുടെ ബിപി കുറഞ്ഞു പോയതിനെ തുടർന്നാണ് അപകടം ഉണ്ടായാതെന്ന് പോലീസ് പറഞ്ഞു.അപകടത്തെ തുടർന്ന് നാലുമണികാറ്റ് ഭാഗത്തേക്കുള്ള വൈദ്യുതിബന്ധം പൂർണമായും നിലച്ചു.

ഇന്നു രാവിലെ 10 മണിയോടുകൂടിയായിരുന്നു അപകടം. മണർകാട് നിന്ന് തിരുവഞ്ചൂർ ഭാഗത്തേക്ക് പോയ പത്തനംതിട്ട സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.കാറിൽ നാലു പേരായിരുന്നു ഉണ്ടായിരുന്നത്. ആർക്കും ഗുരുതര പരിക്കില്ല. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്.

Back to top button
error: