വേനൽ കടുക്കുന്നതോടെ ദാഹവും ക്ഷീണവും പതിൻമടങ്ങ് വർധിക്കും.ഈ സമയങ്ങളിൽ മനസ്സും ശരീരവും തണുപ്പിക്കാൻ പഴങ്ങളുടെയും പഴച്ചാറുകളുടെയും ഇളനീരിന്റെയുമൊക്കെ പിറകെ നമ്മൾ പോകും.എന്നാൽ ചൂടുകാലത്ത് ദാഹമകറ്റുന്നതിനോടൊപ്പം നമ്മുടെ ശരീരത്തിന് ഏറ്റവും അത്യുത്തമായ പഴങ്ങൾ ഏതൊക്കെയാണ് ..? അതൊന്ന് നോക്കാം.
തണ്ണിമത്തൻ
പൊട്ടാസ്യം, ജീവകം എ, ജീവകം സി ഇവയെല്ലാമുള്ള തണ്ണിമത്തനിൽ 94 ശതമാനവും വെള്ളമാണ്.വേനൽക്കാലത്ത് കഴിക് കാൻ ഇതിലും മികച്ചൊരു പഴമില്ലെന്നു തന്നെ പറയാം.കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ലൈക്കോപീൻ ധാരാളമുള്ള തണ്ണിമത്തൻ ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്.
മാമ്പഴം
ജീവകം സി, ജീവകം എ, ജീവകം ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം പോഷകസമ്പുഷ്ടവും ആരോഗ്യപ്രദവുമാണ്.പഴങ്ങളുടെ രാജാവ് എന്ന വിശേഷണം എന്തുകൊണ്ടും അർഹിക്കുന്ന മാമ്പഴം നിരവധി രോഗങ്ങളിൽ നിന്നും നമുക്ക് സംരക്ഷണമേകുന്നു.ദഹനത്തിനു സഹാ യിക്കുന്നതു മുതൽ അര്‍ബുദം തടയാൻ വരെ മാമ്പഴത്തിനു കഴിയും അതുകൊണ്ടാണ് വേനൽക്കാലം മാമ്പഴക്കാലം എന്നറിയപ്പെടുന്നതും.
മൾബറി
ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് മൾബറിപ്പഴങ്ങൾ. ആന്റിഓക്സിഡന്റായ ആന്തോസയാനിൻ, അർബുദം പ്രതിരോധിക്കുന്ന റെസ്വെറാട്രോ ൾ എന്നിവയെല്ലാം മൾബറിയിലുണ്ട്.ജീവകം സി ധാരാളം അടങ്ങിയ മൾബറി ദഹനത്തിനും സഹായകം.
ഞാവൽ പഴം
ഇരുമ്പ്, കാൽസ്യം, ജീവകം സി ഇവ ധാരാളമായി അടങ്ങിയ ഞാവൽപ്പഴം വേൽക്കാലത്തു കഴിക്കാൻ പറ്റിയ ഏറ്റവും നല്ല പഴമാണ്.രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും നേത്രാരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഞാവൽപ്പഴം മികച്ചതു തന്നെ.
തയ്ക്കുമ്പളം
മസ്ക് മെലൺ എന്നും ഷമാം എന്നും അറിയപ്പെടുന്ന തയ്ക്കുമ്പളം വേനൽക്കാലത്തു കഴിക്കാൻ പറ്റിയ മറ്റൊരു പഴമാണ്. ജീവകം സി ധാരാളം അടങ്ങിയ തയ്ക്കുമ്പളം സാലഡിൽ ചേർത്തും ഷേക്ക് രൂപത്തിലും കഴിക്കാം.