നടിയെ ആക്രമിച്ച കേസില്‍ വിചാരണ തീരുന്നതു വരെ മാധ്യമങ്ങൾ വാർത്ത നൽകുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നൽകി.സംസ്ഥാന പൊലീസ് മേധാവിക്കാണ് കോടതി നിര്‍ദ്ദേശം നൽകിയത്.
രഹസ്യ വിചാരണയെന്ന സെഷൻസ് കോടതി നിർദേശം മാധ്യമങ്ങൾ ലംഘിക്കുന്നുവെന്നായിരുന്നു ദിലീപിന്റെ ആരോപണം.കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.