IndiaNEWS

അദ്ദേഹത്തിന്റെ വളർത്തുപൂച്ച ആ ഖബറിടത്തിൽ ഇപ്പോഴും ഉണ്ട്

 ഞ്ഞായാലും മഴയായാലും വെയിലായാലും ആ പൂച്ച യജമാനന്റെ ഖബറിനരികിൽ തന്നെയുണ്ട്.സെർബിയയിൽ നിന്നാണ് കരളലിയിക്കുന്ന ഈ വാർത്ത.ആ പുച്ചയുടെ യജമാനൻ മരിച്ചിട്ട് രണ്ട് മാസമായി.പക്ഷെ ഇപ്പോഴും ആ പൂച്ച അവിടെ തന്നെയുണ്ട്.

സെർബിയയിലെ പ്രമുഖ മതപണ്ഡിതനും ചീഫ് മുഫ്തിയുമായിരുന്ന ശൈഖ് മുആമർ സുകൊർലിക്കിന്റെ ഖബറിനരികിലാണ് അദ്ദേഹത്തിന്റെ വളർത്തുപൂച്ച നിത്യവും വന്നിരിക്കുന്നത്.2021 നവംബർ ആറിനാണ് അദ്ദേഹം മരിച്ചത്. ഖബറടക്കം നടന്നതു മുതൽ പൂച്ച ആ ഖബറിനരികിൽ നിന്ന് മാറാതെ നിൽക്കുന്നുണ്ട്. നവംബർ ഒമ്പതിന് ലാവേഡർ എന്ന  ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ അപൂർവ ബന്ധത്തിന്റെ കഥ ലോകം അറിയുന്നത്.

Back to top button
error: