KeralaNEWS

കലയെ ഉപാസിച്ചതിന് കലാപകാരികള്‍ ഊരു വിലക്കേർപ്പെടുത്തിയ മന്‍സിയയ്ക്ക് ഇനി  ശ്യാം കല്ല്യാൺ കൂട്ട്

നൃത്തം അഭ്യസിച്ചതിന് മതം ഊരുവിലക്ക് ഏർപ്പെടുത്തിയ മലപ്പുറംകാരി മൻസിയ വിവാഹിതയാകുകയാണ്.വരൻ തൃശൂർ സ്വദേശി ശ്യാം കല്ല്യാൺ.
കലാകാരിയായതുകൊണ്ട് സ്വന്തം ഉമ്മയുടെ മയ്യത്ത് പോലും സ്വന്തം മഹലിൽ മറവ് ചെയ്യാൻ സമ്മതിക്കാത്ത ‘മത’ത്തിന്റ മുഖമടിച്ചു പ്രഹരിച്ചുകൊണ്ടാണ് മൻസിയ ശ്യാം കല്ല്യാണിനെ കല്യാണം കഴിക്കുന്നത്.
മന്‍സിയ എന്ന നര്‍ത്തകി കേരളത്തിന് വേദനിക്കുന്ന ഓര്‍മ്മയാണ്. കലയെ ഉപാസിച്ചതിന് കലാപകാരികള്‍ ഊരുവിലക്കിയ മന്‍സിയയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മതമൗലികത മുട്ടുമടക്കിയ കാഴ്ചയും നാം പിന്നീട് കണ്ടു.ഇപ്പോഴിതാ ജീവിതം കൊണ്ടാണ് മന്‍സിയയുടെ മറുപടി. ഒരു കലോപാസകനെ തന്നെ ജീവിതത്തിലേക്ക് ചേര്‍ത്തിരിക്കുകയാണ് ഈ നര്‍ത്തകി. തൃശൂര്‍ സ്വദേശിയും സംഗീതകാരനുമായ ശ്യാം കല്യാണാണ് മന്‍സിയയെ സ്വന്തമാക്കിയത്.
നൃത്തം അഭ്യസിച്ചതിന്റെ പേരിൽ മന്‍സിയയുടെ പിതാവ് അലവിക്കുട്ടിയെയും മാതാവ് ആമിനയെയും മതമൗലികവാദികൾ ലക്ഷ്യം വച്ചു. ഇസ്ലാമായ പെണ്‍കുട്ടി കല അഭ്യസിക്കുന്നത് അനിസ്ലാമികമാണെന്നായിരുന്നു അവരുടെ തീട്ടൂരം. ക്യാന്‍സര്‍ ബാധിച്ച്‌ മരിച്ച ഉമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ പോലും ഇവർ മൻസിയയെ അനുവദിച്ചില്ല.പക്ഷെ ജീവിതത്തില്‍ പ്രതിസന്ധികള്‍ പലത് നേരിട്ടെങ്കിലും താന്‍ ഉപാസിച്ച കലയെ കൈവിടാന്‍ ഈ യുവ കലാകാരി തയ്യാറായില്ല.ആഗ്നേയ എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തുകയാണ് മൻസിയ ഇപ്പോൾ.ഒപ്പം കേരള കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ഥിനിയായി ചേര്‍ന്നിട്ടുമുണ്ട്

Back to top button
error: