IndiaNEWS

കോയമ്പത്തൂരിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ടു മലയാളികൾ അറസ്റ്റില്‍

കോയമ്പത്തൂർ:പില്ലൂർ അണക്കെട്ടിനുസമീപം പട്ടാപ്പകൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടു മലയാളി യുവാക്കൾ അറസ്റ്റിൽ. ചുണ്ടപ്പട്ടി വില്ലേജിലെ 33-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് മലയാളികളായ രണ്ടുപേരെ പില്ലൂർ പോലീസ് അറസ്റ്റുചെയ്തത്. മണ്ണാർക്കാട് തെങ്കര സ്വദേശി അനീഷ് (25), അട്ടപ്പാടി ചാവടിയൂർ കീഴ്മുള്ളി സ്വദേശി രാജേഷ് (22) എന്നിവരാണ് അറസ്റ്റിലായത്.
വീട്ടമ്മ ഒച്ചവച്ചതിനെ തുടർന്ന് നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിലേല്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: