KeralaNEWS

കോട്ടയം മെഡി. കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിയ സംഭവം; യുവതി അറസ്റ്റിൽ

കോട്ടയം മെഡി. കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കളമശേരി സ്വദേശിനി നീനുവാണ് പിടിയിലായത്.നഴ്സിന്റെ വേഷത്തിലെത്തിയാണ് നീനു കുട്ടിയെ കടത്തിയത്.കുഞ്ഞിനെ തട്ടിയെടുത്തത് വില്‍ക്കാനെന്ന് നീനു പിന്നീട് പൊലീസിനോട് പറഞ്ഞു.കടം വീട്ടാൻ വേണ്ടിയായിരുന്നു ഇതെന്നും പ്രതി പോലീസിന് മൊഴി നല്‍കി.
ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നുമാണ് പതിനേഴ് ദിവസം മാത്രം പ്രായമുള്ള  ശിശുവിനെ കടത്തിക്കൊണ്ടുപോയത്.എന്നാൽ  സംഭവം പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം കുഞ്ഞിനെ ആശുപത്രിക്ക് മുന്നിലുള്ള ഹോട്ടലിന് സമീപത്തുനിന്ന് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇപ്പോൾ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: