മൊബൈൽ ഗെയിമിൽ ഹരം കയറിയ രണ്ട് വിദ്യാർഥികൾ റേഞ്ച് കിട്ടാത്തതിനെ തുടർന്ന് ഫോൺ എറിഞ്ഞുടച്ച ശേഷം ജീവനൊടുക്കി. ധർമടത്തും കതിരൂർ മലാലിലുമാണ് രണ്ട് സ്കൂൾ വിദ്യാർഥികൾ ആത്മഹത്യ ചെയ്തത്.
പ്ലസ് ടു വിദ്യാർഥിയായ ധര്‍മടം കിഴക്കെ പാലയാട് റിവർവ്യൂവിൽ റാഫി- സുനീറ ദമ്പതികളുടെ മകനും എസ്എൻ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയുമായ അദിനാന് (17), കതിരൂർ മലാൽ എകെജി വായനാശാലക്ക് സമീപത്തെ അഥർവ് (14) എന്നിവരാണ് മരിച്ചത്.
തന്റെ മൊബൈൽ ഫോൺ എറിഞ്ഞ് തകർത്ത ശേഷം അദിനാൻ വിഷം കഴിക്കുകയായിരുന്നുവെ ന്നാണ് പോലീസിന് ലഭിച്ച വിവരം. മൊബൈൽ തകർത്ത ശേഷം മുറിക്ക് പുറത്ത് ഇറങ്ങിയ അദിനാൻ താൻ വിഷം കഴിച്ചതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഥർവിന്റെ മുറിയിൽ നിന്നും സോഡിയം നൈട്രേറ്റ് കണ്ടെടുത്തു. ഇവർ എറിഞ്ഞു തകർത്ത മൊബൈൽ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരികയാണ്. ധർമ്മടം സിഐ സുമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.