
കവിയും മലയാളചലച്ചിത്ര ഗാനരചയി താവുമായിരുന്ന അനിൽ പനച്ചൂരാൻ വിടപറഞ്ഞിട്ട് നാളെ(ജനുവരി 3) ഒരു വർഷം.ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ ,എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇന്നും ഓർമ്മയിൽ നിൽക്കുന്ന ഇദ്ദേഹത്തിന്റെ ഗാനങ്ങളാണ്. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. കോവിഡ് ചികിത്സയിൽ ആയിരിക്കുമ്പോൾ, 2021 ജനുവരി 3 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.






