
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾക്കിടയിൽ തിരുവനന്തപുരം നാവായിക്കുളം നയനാംകോണത്ത് മദ്യലഹരിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ സംഘം മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.തുടർന്ന് വർക്കല എം.എസ് നിവാസിൽ സുലേഖയുടെ വീട്ടുമതിൽ, സമീപത്തെ പവർ സ്റ്റേഷൻ്റെ മതിൽ, വടക്കേവയൽ മേഖലയിലെ കുലക്കാറായ വാഴകൾ, സമീപത്തെ പട്ടാളം മുക്കിലെ കേബിൾ വയറുകൾ എന്നിവയുടെ നശിപ്പിച്ചു.
ഇരുപതോളം വരുന്ന സംഘം കാറിലും ബൈക്കുകളിലുമായി മാരകായുധങ്ങളുമായാണെത്തിയത്. സംഘർഷ സാധ്യത മുൻകൂട്ടി കണ്ട് പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു.






