ദുബായ്: കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ എമിറേറ്റ്സ് എയര്‍ലൈന്‍ നിര്‍ത്തിവെച്ചു. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാതലത്തിലാണിത്. നിലവില്‍ 8 രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് എയര്‍ലൈന്‍ നിര്‍ത്തലാക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു.
.റിപ്പബ്ലിക് ഓഫ് അംഗോള (LAD)
• റിപ്പബ്ലിക് ഓഫ് ഗിനിയ (CKY)
• റിപ്പബ്ലിക് ഓഫ് കെനിയ (NBO)
• യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയ (DAR)
• റിപ്പബ്ലിക് ഓഫ് ഉഗാണ്ട (EBB)
• റിപ്പബ്ലിക് ഓഫ് ഘാന (ACC)
• റിപ്പബ്ലിക് ഓഫ് കോട്ട് ഡി ഐവയര്‍ (ABJ)
• ഫെഡറല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യ (ADD)
• സാംബിയ (LUN)
• സിംബാബ്വെ (HRE)
എന്നീ രാജ്യങ്ങളിലിൽ നിന്നുള്ള സർവീസുകളാണ് നിർത്തിവെച്ചത്. എന്നാൽ ദുബായിലേക്കുള്ള യാത്ര വിലക്കിയെങ്കിലും ദുബായില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമില്ല.