IndiaNEWS

സിദ്ദിഖ് കാപ്പനെ കുടുക്കിയത് പ്രമുഖ മലയാളപത്രത്തിന്റെ ലേഖകനെന്ന് റിപ്പോർട്ട്

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്ന സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹക്കേസില്‍ കുടുക്കി ജയിലില്‍ അടയ്‌ക്കാന്‍ യുപി പൊലീസിന് സഹായകമായത് ഒരു മലയാള പത്രത്തിന്റെ പറ്റ്ന ലേഖകന്റെ മൊഴിയാണെന്ന് പ്രമുഖ വാര്‍ത്താ പോര്‍ട്ടലായ “ന്യൂസ്‌ലോണ്‍ഡ്രി” റിപ്പോര്‍ട്ടു ചെയുന്നു.
 

  സിദ്ദിഖ് പിഎഫ്ഐ പ്രവര്‍ത്തകനാണെന്നും വര്‍ഗീയധ്രുവീകരണത്തിന് വഴിയൊരുക്കുന്ന വാര്‍ത്തകള്‍ നിരന്തരം നല്‍കിയെന്നും യുപി എസ്‌ടിഎഫിന് ബിനു എന്ന് പേരുള്ള ഇയാൾ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയില്‍ കെയുഡബ്ള്യുജെ ഭാരവാഹികളായിരുന്ന മറ്റു ചില മാധ്യമപ്രവര്‍ത്തകരും വര്‍ഗീയത ഇളക്കിവിടും വിധം വാര്‍ത്തകള്‍ നല്‍കിയെന്നും ഇവര്‍ക്കെതിരായി കൂടി അന്വേഷണം വേണമെന്നും ഇയാൾ യുപി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പത്രത്തിന്റെ പറ്റ്ന ലേഖകനാണ് ഇയാൾ.

Back to top button
error: