ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപക ദിനാചരണത്തിൽ അധ്യക്ഷ സോണിയാ ഗാന്ധി ഉയർത്തിയ പാർട്ടി പതാക താഴെ പതിച്ചു. കോൺഗ്രസിന്റെ 137-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പതാക ഉയർത്തുന്നതിനിടെയാണ് സംഭവം.
രാവിലെ 9.45ന് കൊടിമരത്തിൽ പതാക ഉയർത്തുന്നതിനിടെ കയർ വലിച്ചപ്പോൾ കെട്ട് പൊട്ടി പതാക താഴെവീഴുകയായിരുന്നു.ഇതേത്തു ടർന്ന് രോഷം കൊണ്ട സോണിയ ഗാന്ധി വസതിയിലേക്ക് തിരിച്ചുപോയി.