ആളുകളെ മതപരിവർത്തനം ചെയ്യാനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ തന്ത്രത്തിന്റെ ഭാഗമായാണ് ക്രിസ്തുമസ് എന്ന ആരോപണവുമായി
സാന്താ ക്ലോസിന്റെ കോലം കത്തിച്ച് ആഗ്രയിൽ സംഘപരിവാർ അനുകൂലികളുടെ പ്രകടനം.. ക്രിസ്മസ് തലേന്ന് വെള്ളിയാഴ്ച ആഗ്ര മഹാത്മാഗാന്ധി മാർഗിലെ സെന്റ് ജോൺസ് കോളജ് കവലയിലാണ് സംഭവം.
സാന്താ ക്ലോസിന്റെ കോലം വഹിച്ചുകൊണ്ട് പ്രകടനമായെത്തിയ രാഷ്ട്രീയ ഹിന്ദു പരിഷത്ത്, രാഷ്ട്രീയ ബജ്രംഗ് ദൾ പ്രവർത്തകർ എന്നിവർ ചേർന്നാണ് കോലം കത്തിച്ചത്.സാന്താക്ലോസ് മുർദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രകടനം.