KeralaNEWS

ന്യൂനപക്ഷമായ അവിശ്വാസികൾ ഭരിക്കുന്നതിനു പകരം ഭൂരിപക്ഷമുള്ള വിശ്വാസികൾ അധികാരത്തിൽ വരണം: ചലച്ചിത്ര നടൻ ദേവൻ

ന്യൂനപക്ഷമായ അവിശ്വാസികൾ ഭരിക്കുന്നതിനു പകരം ഭൂരിപക്ഷമുള്ള വിശ്വാസികൾ കേരളത്തിൽ അധികാരത്തിലേറണമെന്ന് ചലച്ചിത്ര നടൻ ദേവൻ.എരുമേലി-ശബരിമല കാനനപാത തീർത്ഥാടകർക്കായി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ എരുമേലിയിൽ നടന്ന സമരം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ദേവന്റെ ഈ വിവാദ പ്രസംഗം.

നൂറ്റാണ്ടുകൾക്ക് മുമ്പ് സാക്ഷാൽ അയ്യപ്പസ്വാമി നടന്ന കാനന പാതയിലൂടെയുള്ള സഞ്ചാരമാണ് നമ്മൾ ഇനി നടത്തുന്നത്.അതിനു പലതിനും ഭരണകൂടം ഇവിടെ വിലക്കുണ്ടാക്കുകയായിരുന്നു. ന്യൂനപക്ഷമായ അവിശ്വാസികൾ ഭരിക്കുന്ന ഭൂരിപക്ഷമുള്ള വിശ്വാസികളാണ് നമ്മൾ. 70 വർഷമായി നമ്മൾ കരയുന്നു. ഹിന്ദു ഐക്യം വേണം. അതിനായി യാത്രയോ പ്രക്ഷോഭമോ ഒന്നും കൊണ്ട് കാര്യമില്ല. ഭരണമാറ്റം വേണം. അത് മാത്രമേ ഇനി രക്ഷയുള്ളൂ.-ദേവൻ പറഞ്ഞു.

വിശ്വാസി ഭരിക്കുന്ന നാടാകണം കേരളം. അവിശ്വാസികൾ തോൽക്കണം. അതിന് എന്ത് ചെയ്യണമെന്നതാണ് നമ്മുടെ പ്രധാനപ്പെട്ട ദൗത്യം. അവർ നമ്മളെ മണ്ടൻമാരാക്കുന്നു എന്നാണ് ഇവിടെ പലരും പറയുന്നത്.അവരല്ല മണ്ടൻമാർ നമ്മളെ മണ്ടൻമാരാക്കുന്ന നമ്മളാണ് മണ്ടൻമാർ. ഹിന്ദുവിൻറെ ശക്തി അവർ അറിയണം, നമ്മുടെ പ്രധാന്യമറിയാതെ നമ്മുടെ സംസ്കാരമറിയാതെ പുതിയ തലമുറ നടക്കുന്നു. ഹിന്ദു ധർമ്മം എന്തെന്ന് അവരറിയണം. ഈ കാനനപാത തുറക്കുന്നതോടെ ഇത് നയിക്കുന്നത് പുതിയൊരു ഭരണ സംവിധാനത്തിലേക്കാക്കട്ടെ. ഭരണമാറ്റം സ്വപ്നം കണ്ട് പ്രവർത്തിക്കാം. സ്ത്രീ പ്രവേശനത്തെ പറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ എന്തുമാത്രം നമ്മൾ സഹിച്ചു. ഈ പാത വെട്ടിതുറന്ന് പുതിയൊരു ശക്തി ലഭിക്കട്ടെ. പാത തുറക്കുന്നത് വലിയൊരു ദൗത്യത്തിലേക്കാകട്ടെ’

Back to top button
error: