ബാലുശ്ശേരി: ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗവ.ഹയർസെക്കൻഡറി സ്കൂളാകാൻ ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂൾ.
ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ ആൺ, പെൺ ഭേദമില്ലാതെയുള്ള യൂണിഫോം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഇന്ന് പ്രഖ്യാപിക്കും.ഇതോടെ ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗവ. ഹയർസെക്കൻഡറി സ്കൂളായി ബാലുശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂൾ മാറും.
ഇതോടെ ആവേശത്തിലായിരിക്കുകയാണ് ഇവിടുത്തെ കുട്ടികളും അധ്യാപക-രക്ഷിതാക്കളും. ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപ് തന്നെ പാന്റ്സും ഷർട്ടുമണിഞ്ഞ് ഒട്ടേറെ വിദ്യാർഥികൾ ചൊവ്വാഴ്ച സ്കൂളിലെത്തി.ചുരിദാറും ഓവർകോട്ടുമെന്ന പഴയ യൂണിഫോമിനെക്കാൾ സൗകര്യപ്രദമാണ് പുതിയ വേഷമെന്ന് പെൺകുട്ടികളും പറയുന്നു.