KeralaLead NewsNEWS

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 36,200 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ചൊവ്വാഴ്ച ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,525 രൂപയിലും പവന് 120 രൂപ വര്‍ധിച്ച് 36,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസം സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തുന്ന എറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 4,510 രൂപയിലും പവന് 36,080 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് 0.1 ശതമാനം കുറഞ്ഞ് ഔണ്‍സിന് 1,785.65 ഡോളറിലെത്തി. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകളും 0.1 ശതമാനം ഇടിഞ്ഞ് 1,786.00 ഡോളറിലെത്തി.

Back to top button
error: