കോഴിക്കോട്: നന്തിബസാർ നന്തി ദാറുസ്സലാം അറബിക് കോളജ് ഹോസ്റ്റലില്‍ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. മുക്കം മലയമ്മ പുല്‍പ്പറമ്പില്‍ വീട്ടില്‍ ഉമര്‍ ഫാറൂഖ് (20) ആണ് മരിച്ചത്.പുല്പ്പറമ്പി ല്‍ മുഹമ്മദിന്റെ മകനാണ്.
ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.ഉടൻ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചെങ് കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മലയമ്മ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: റുക്കിയ്യ. സഹോദരങ്ങൾ: നഫീസത്തുൽ മിസ്റിയ, ഖദീജത്തുൽ കുബ്റ.