KeralaNEWS

നുണപ്രചാരകരുടെ മുഖത്തടിച്ച മലയാളികളുടെ തിരഞ്ഞെടുപ്പ് വിജയം

രാഴ്ചയെങ്കിലും ചില പത്രങ്ങളും ചാനലുകളും  വാഴ്ത്തുപാട്ടും വാർ റൂം സ്തുതികളും കൊണ്ട് നിറയ്ക്കേണ്ട ഒരു സംഭവമായിരുന്നു ഇന്നത്തെ ഇലക്ഷൻ റിസൾട്ട് -യൂഡിഎഫ് ജയിച്ചിരുന്നെങ്കിൽ.ഇട​തു​മു​ന്ന​ണി​യു​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വിജയം അതിനാൽത്തന്നെ ആരും അറിഞ്ഞ മട്ടില്ല.സാധാരണക്കാരന്റെ മനസ്സ് നിറഞ്ഞതൊഴിച്ചാൽ.
എൽഡിഎഫ് നേടിയത് മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 53.4% ആണ്.യുഡിഎഫ് വിജയമിയിരുന്നെങ്കിൽ ഇതിനെ തരംഗം എന്ന് പറയാമായിരുന്നു.  പക്ഷെ, എൽഡിഎഫിന്റെ വിജയമായതുകൊണ്ട് ഇതിനെയൊരു പൊളിച്ചടുക്കൽ എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
ശത്രുവിന്റെ ശത്രു മിത്രം എന്നു കരുതി എക്കാലവും ഒന്നുചേരുന്ന
എതിർ കക്ഷികളുടെ, ചില മാധ്യമങ്ങളുടെ,ഈഡിയുടെയൂം ബീഡിയുടെയും ഉൾപ്പടെ കേന്ദ്രത്തിന്റെ സകലമാന ഉഡായിപ്പ് വേർഷനുകളുടെയും മേലുള്ള കേരളത്തിലെ സാധാരണക്കാരന്റെ പൊളിച്ചടുക്കൽ !!
ഈ 53.4% വോട്ട് യുഡിഎഫിന് എങ്ങാനുമാണ് കിട്ടിയിരുന്നതെങ്കിൽ അടുത്ത ഒരു മാസം മലയാളത്തിന്റെ സ്വന്തം പത്രങ്ങളും ചാനലുകളും യുഡിഎഫിന്റെ വാഴ്ത്തുപാട്ടും വാർ റൂം സ്തുതിയും കൊണ്ട് വീടുകളുടെ അകത്തളങ്ങൾ നിറച്ചേനേം എന്ന കാര്യത്തിൽ സംശയം ഏതുമില്ല.
അതിനാൽ തന്നെ എൽഡിഎഫ് നേടുന്ന ഓരോ വിജയങ്ങളും ഇവിടുത്തെ മാമാ മാധ്യമങ്ങൾക്കും അവർ ദിവസവും പടച്ചുവിടുന്ന നുണകൾക്കും എതിരെയുള്ള സാധാരണക്കാരന്റെ മുന്നറിയിപ്പാണ്, മുഖം അടച്ചുള്ള പ്രഹരവുമാണ്.ഇതു പോലെയുള്ള ദിവസങ്ങളിൽ മാമാ മാധ്യമങ്ങളെ പറ്റി പറയാനുള്ള ഏറ്റവും മികച്ച ബെസ്റ്റ് ലൈൻ ഇതിനപ്പുറം മറ്റൊന്നില്ലാതാനും:
“ബെട്ടിയിട്ട ബായത്തണ്ടു പോലെ കെടക്കണ കെടപ്പ് കണ്ടാ!”

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: