KeralaNEWS

സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ; രണ്ടു കാറുകളിൽ ഇടിച്ചു

കോട്ടയം: നീണ്ടൂർ പ്രാലേൽ പാലത്തിനു സമീപമുള്ള വളവിൽ വീണ്ടും വാഹനാപകടം.സ്വകാര്യ ബസ് രണ്ട് കാറുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്.ആർക്കും പരിക്കില്ല
കോട്ടയം -കല്ലറ റൂട്ടിലെ നീണ്ടൂർ പ്രാലേൽ പാലത്തിനു സമീപമുള്ള വളവിലാണ് ഇന്ന്
 വീണ്ടും അപകടമുണ്ടായത്. പാലത്തിന് സമീപം വീതികുറഞ്ഞ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് പാലത്തിലേക്ക് കയറാൻ ശ്രമിച്ച കാറിലും, എതിരെ വന്ന  മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു .
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

Back to top button
error: