യുവതിയെ വെട്ടിക്കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയിൽ
ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം അശോകന് ഉഷയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം മുറി പൂട്ടി സ്ഥലം വിട്ട അശോകനെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടി
കാസർകോട്: കൊളത്തൂരില്‍ യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പൊലീസ് പിടിയിൽ.
പെര്‍ലടുക്കം ടൗണിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉഷ (42)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
ഭര്‍ത്താവ് കുട്ട്യാനത്തെ അശോകനാണ് കസ്റ്റഡിയിലുള്ളത്.
അശോകന് കൂലിതൊഴിലാളിയും ഉഷ ബീഡി തൊഴിലാളിയുമാണ്. കരക്കയടുക്കത്തെ താമസക്കാരായ ഇവര്‍ ഒരു വര്‍ഷത്തിലേറെയായി പെര്‍ലടുക്കത്തെ ക്വാര്‍ട്ടേഴ്സിലാണ് താമസം. ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം അശോകന് ഉഷയെ വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സംഭവത്തിന് ശേഷം മുറി പൂട്ടി സ്ഥലം വിട്ട അശോകനെ കാസര്‍കോട് റെയില്‍വേ പൊലീസാണ് സംശയം തോന്നി പിടികൂടിയത്.