ബെംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 10 പേര്‍ക്കായി ബെംഗളൂരുവിന് പുറത്തേക്ക് അന്വേഷണം വ്യാപകമാക്കി. ഇവര്‍ ബെംഗളൂരു വിട്ട് പോയതായി സംശയിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതിനാലാണ് അന്വേഷണം വ്യാപകമാക്കിയത്. ഇവരുടെ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്. ഇവരുടെ പേര് വിവരങ്ങള്‍ പൊലീസിന് നല്കി പരിശോധന നടത്തുകയാണ്.
അതേസമയം, ഒമിക്രോണ്‍ സ്ഥരീകരിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്ക് ദുബായിലേക്ക് മടങ്ങാന്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കിയ സ്വകാര്യ ലാബിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ദക്ഷിണാഫ്രിക്കന്‍ സ്വദേശി താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിന് കാരണം കാണിക്കല്‍ നോട്ടീസും നല്കി.