KeralaNEWS

ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹാവശിഷ്ടം, ഒന്നര മാസം മുൻപ് കാണാതായ വീട്ടമ്മയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം:ഒരു മാസം മുമ്പ് കാണാതായ സ്ത്രീയുടെ മൃതദേഹാവശിഷ്ടം കാട്ടായിക്കോണം ശാസ്തവട്ടം മടവൂർപ്പാറ പരിസ്ഥിതി സൗഹൃദ പാർക്കിനു സമീപം കാടുകയറിക്കിടന്ന സ്വകാര്യ പുരയിടത്തിൽ കണ്ടെത്തി. കാട്ടായിക്കോണം പൂപ്പൻവിളവീട്ടിൽ ലീല എന്ന കനകമ്മയുടേതാണ് (67)മൃതദേഹമെന്ന് വസ്ത്രങ്ങൾ തിരിച്ചറിഞ്ഞ ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. എന്നാൽ ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ എന്നു പോത്തൻകോട് പ്രിൻസിപ്പൽ എസ്ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു.
മനോദൗർബല്യമുള്ള ലീല മകളുടെ കല്ലയത്തുള്ള വീട്ടിലേക്കായി നവംബർ പത്തിന് പോയ ശേഷം കാണാതാവുകയായിരുന്നു.ഇത് സംബന്ധിച്ച്
മരുമകൾ ഇന്ദു പോത്തൻകോട് പൊലീസിൽ പരാതിയും നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: