KeralaNEWS

പേരറിയാത്ത ആ ഡോക്ടർക്കിരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്

ഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ കണ്ട കാഴ്ചയാണ്. വാർഡ് 6 ൽ രോഗികൾക്ക് കിടക്കാനുള്ള ബെഡുകളുടെ ലഭ്യതക്കുറവ് മൂലം തറയിൽ ബെഡ് വിരിച്ചു കിടത്തിയിരിക്കുന്ന ഒരു രോഗിയെ അവിടെ മുട്ടുകുത്തിയിരുന്ന് ചികിത്സിക്കുന്ന കൊച്ചു മിടുമിടുക്കിയായ യുവ ഡോക്ടർ….. വാർഡിൽ ഇങ്ങനെ കിടത്തിയിരിക്കുന്ന എല്ലാ രോഗികളേയും ഈ ഡോക്ടർ വളരെ കാര്യമായി ഒന്നിന് പിറകെ ഒന്നായി പരിശോധിക്കുകയും കുശലം ചോദിക്കുകയും ശേഷം അടുത്ത രോഗിയുടെ അടുത്തേക്ക് നീങ്ങുകയും ചെയ്യുന്നു.
ഇന്നത്തെ പല സർക്കാർ ഹോസ്പിറ്റലുകളിലെയും ഡോക്ടർമാർക്ക് ഒരു മാതൃകയാണ് ഈ കൊച്ചു ഡോക്ടർ.പ്രത്യേകിച്ച്  തൊട്ടതിനും പിടിച്ചതിനുമെല്ലാം കൈക്കൂലി മേടിച്ച് സാധരണക്കാർ ദൈവികതുല്യരായി കാണുന്ന പല നല്ല ഡോക്ടർമാരുടെയും പേരു കളയാൻ തുനിഞ്ഞിറങ്ങിയവർക്ക്.

Back to top button
error: