NEWS

ജോലി വാഗ്ദാനംചെയ്ത് നൂറിലേറെ പേരെ കബളിപ്പിച്ചു, കോടികള്‍ തട്ടിയെടുത്ത രണ്ടുപേര്‍ പിടിയിൽ

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് ഉടനീളം പത്രപ്പരസ്യം നൽകി, ഉദ്യോഗാർഥികളെ വഞ്ചിച്ച് പണം തട്ടുകയാണ് ഇവർ ചെയ്തത്. നൂറിലേറെ ഉദ്യോഗാർഥികൾ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കോടികളാണ് ഇവർ പിരിച്ചെടുത്തത്

മൂവാറ്റുപുഴ: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്മെന്റ് കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ.

Signature-ad

ഇടുക്കി കുടയത്തൂർ കൈപ്പ ഭാഗത്ത് വളവനാട്ട് വീട്ടിൽ അനീഷ് (40), ഇളംദേശം പുളിക്കൽ വീട്ടിൽ സനീഷ്മോൻ ഡാനിയേൽ (37) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. പോളണ്ടിൽ ജോലി വാഗ്ദാനം നൽകുകയും സംസ്ഥാനത്ത് ഉടനീളം പത്രപ്പരസ്യം നൽകി ഉദ്യോഗാർഥികളെ വഞ്ചിച്ച് പണം തട്ടുകയുമാണ് ഇവർ ചെയ്തത്.

തട്ടിപ്പ് നടത്തിയ പ്രതികൾ ആർഭാടജീവിതമാണ് നയിച്ചു വന്നത്. എറണാകുളം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേകഅന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാനത്താകെ നൂറിലേറെ ഉദ്യോഗാർഥികൾ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കോടികളാണ് ഇവർ തട്ടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Back to top button
error: