ചെന്നൈ: മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട് മന്ത്രി ദുരൈ മുരുകൻ. സുപ്രീം കോടതി നിർദേശപ്രകാരം അണക്കെട്ട് ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് ഉയർത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രിയായ ദുരൈ മുരുകൻ പറഞ്ഞു.
സുപ്രീം കോടതി മാർഗനിർദേശങ്ങൾ പാലിച്ചാകും ജലനിരപ്പ് ഉയർത്തുക. അതിന് മുമ്പ് അണക്കെട്ടിന്റെ ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കും. മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ 152 അടിയാക്കുമെന്ന് മുൻപും ദുരൈ മുരുകൻ പറഞ്ഞിരുന്നു.
മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ലെന്നും പുതിയ അണക്കെട്ട് നിർമ്മിക്കാൻ കേരളവും, തമിഴ്നാടും യോജിച്ചു തീരുമാനം കൈക്കൊള്ളണമെന്നും മുൻമന്ത്രി എം എം മണി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് തമിഴ്നാടിന്റെ പ്രസ്താവന. പുതിയ ഡാം നിർമിച്ചു ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യം കേട്ടതായി പോലും കേരള സർക്കാർ ഭാവിക്കുന്നുമില്ല.
എത്ര ബാലപ്പെടുത്തിയാലും 130 വർഷത്തിലധികം പഴക്കമുള്ള ഡാം നിലനിൽക്കുമോ എന്നാ ചോദ്യം എന്ത്കൊണ്ട് അധികാരികൾ മുഖവിലക്കെടുക്കുന്നില്ല? കടുത്ത പ്രതിഷേധം ജനങ്ങൾക്കിടയിൽ ഉയർന്നിട്ടും ഉറക്കം നടിക്കുകയാണ് സർക്കാർ.
50 വർഷം പിന്നിട്ട ഡാമുകൾ ഡീകമ്മീഷൻ ചെയ്യണമെന്ന അന്താ രാഷ്ട്ര നിയമം ഉള്ളിടത്താണ് ഈ മൗനം.