Breaking NewsKeralaLead NewsNEWS

പരീക്ഷയെഴുതാൻ ബൈക്കിൽ കോളേജിലേക്കു പോകവേ വിദ്യാർഥി എതിർ ദിശയിൽ നിന്നുവന്ന ടോറസ് ലോറിക്കടിയിൽപ്പെട്ടു, ലോറി ദേഹത്തുകൂടി കയറിയിറങ്ങി ദാരുണാന്ത്യം

പയ്യാവൂർ: പൈസക്കരിയിൽ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഡി​ഗ്രി പരീക്ഷയെഴുതാൻ പൈസക്കരി ദേവമാതാ ആട്സ് ആൻഡ് സയൻസ് കോളേജിലേക്ക് ബൈക്കിൽ പോയ വിദ്യാർഥി ചരലിൽ തെന്നി തെറിച്ച് എതിർ ദിശയിൽ വന്ന ടോറസ് ലോറിക്കടിയിലേക്ക് പോവുകയായിരുന്നു. പൊന്മല തട്ടുകുന്നേൽ താമസിക്കുന്ന തേവാരിയിൽ വിൻസൺ- അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകൻ ആൽബിൻ ടി വിൽസൺ (19) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തുമണിയോടെ ബൈക്കിൽ കോളേജിലേക്ക് വരുമ്പോൾ ടോറസ് ലോറിയുടെ അടിയിൽപെട്ടാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ലോറിയുടെ ടയറിനടിയിൽപ്പെട്ട വിദ്യാർഥിയേയും വലിച്ചുനിരക്കി കൊണ്ട് കുറച്ചുനീങ്ങിയ ശേഷമാണ് ലോറി നിന്നത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Signature-ad

ലോറി ആൽബിന്റെ ദേഹത്തുകൂടി കയറിയിറങ്ങി കാലുകൾ ശരീരത്തുനിന്ന് വേർപെട്ട നിലയിലായിരുന്നു. ലോറി പൊക്കിമാറ്റിയ ശേഷമാണ് ആൽബിനെ പുറത്തെടുത്തത്.  ദേവമാതാ ഒന്നാം വർഷ ബിബിഎ വിദ്യാർഥിയാണ്. സഹോദരൻ എബിനും ദേവമാതാ കോളേജ് വിദ്യാർഥിയാണ്.

സംസ്കാരം നാളെ രാവിലെ 10. 30 മണിക്ക് പൊന്മല സെന്റ് ജോസഫ് ദേവാലയത്തിൽ. പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Back to top button
error: