Breaking NewsIndiaLead NewsLIFELife StyleNEWSNewsthen SpecialSocial MediaTRENDINGWorld

‘ചതി രക്തത്തിലുണ്ടെന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു’; ജയം രവിക്കെതിരേ ഒളിയമ്പുമായി നടി ഖുശ്ബു; വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ പോര് മുറുകുന്നു

വിവാഹമോചനവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ നടന്‍ രവി മോഹന്‍ വൈകാരികമായി പ്രതികരിച്ചത് ശ്രദ്ധേയമായിരുന്നു. ആരാധകരെ ഞെട്ടിച്ച വെളിപ്പെടുത്തലുകളാണ് താരം പത്രസമ്മേളനത്തില്‍ നടത്തിയത്. തന്‍റെ കുടുംബം തകർത്തതിന് പിന്നിൽ മൂന്നക്ഷരമുള്ള ഒരു ‘ഇഡ്ഡലി നടി’യാണെന്നും, ഫെമിനിസത്തിന്‍റെ മറവിൽ ഒളിച്ചിരിക്കുന്ന ഇവർ മുൻപും പല പ്രമുഖ നടന്മാരുടെയും ദാമ്പത്യം തകർത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പിന്നാലെ രവി മോഹന്‍ പരാമര്‍ശിച്ചത് ഖുശ്ബുവിനെയാണെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

 

Signature-ad

നടന്‍റെ ആരോപണങ്ങള്‍ ചര്‍ച്ചയാവുന്നതിനിടെ ഖുശ്ബു പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ചതിക്കുക എന്നത്  രക്തത്തിൽ ഉള്ളതാണെന്ന്   വീണ്ടും തെളിയിക്കുകയാണെന്നും വഞ്ചനയുടെ ലോകമാണ് അവർക്ക് ഏറ്റവും സുഖകരമായ ഇടമെന്നുമാണ് ഖുശ്ബു കുറിച്ചത്.

‘ബൈബിൾ വചനങ്ങളിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവർ ഒരുകാര്യം മനസ്സിലാക്കണം ‘നിങ്ങളുടേതല്ലാത്തത് ഒന്നും കൈക്കലാക്കരുത്’. നിങ്ങളുടെ പ്രവൃത്തികളാണ് നിങ്ങളെന്താണെന്ന് തെളിയിക്കുന്നത്. ഒരാൾ വിശ്വാസവഞ്ചന കാണിക്കുന്നതിലും മോഷ്ടിക്കുന്നതിലും അദ്ഭുതപ്പെടാനൊന്നുമില്ല; ചതിക്കുക എന്നത് തങ്ങളുടെ രക്തത്തിൽ ഉള്ളതാണെന്ന് അവർ വീണ്ടും തെളിയിക്കുകയാണ്. വഞ്ചനയുടെ ലോകമാണ് അവർക്ക് ഏറ്റവും സുഖകരമായ ഇടം.

 

തന്‍റെ യഥാർഥ സ്വഭാവം പുറത്തെടുത്ത്, താൻ ഏത് നിലവാരത്തിൽ നിന്നാണ് വരുന്നതെന്ന് ലോകത്തിന് കാണിച്ചുതന്ന ആ ഒരു മനുഷ്യത്വരഹിതനെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. എന്നാൽ, അണിയറയിൽ ഒളിച്ചിരുന്ന് ഇങ്ങനെയുള്ളവർക്ക് സംസാരിക്കാൻ വേദിയൊരുക്കി നൽകിയ ആളെയാണ് ഞാൻ കുറ്റപ്പെടുത്തുന്നത്. നിങ്ങളുടെ തീരുമാനങ്ങൾക്ക് അതിന്റേതായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, നിങ്ങൾ ഏൽപ്പിക്കുന്ന മുറിവുകൾ ഒരു ആയുസ്സുടനീളം നിലനിൽക്കുമെന്നും ഓർക്കുക. ഓർക്കുക, ഹൃദയവിശുദ്ധിയും ശുദ്ധമായ ചിന്തകളുമുള്ളവർ ദൈവത്തോട് ചേർന്നുനിൽക്കുമെന്നാണ് ബൈബിൾ പറയുന്നത്,’ ഖുശ്‌ബു കുറിച്ചു.

 

#RaviMohan, #Khushbu, #KhushbuSundar, #RaviMohanDivorce, #IdliActressControversy, #KhushbuResponse, #RaviMohanPressMeet, #CinemaControversy, #CelebrityDivorce, #MollywoodNews, #KollywoodUpdates

Back to top button
error: