Breaking NewsKeralaLead NewsNEWS

പെരുമ്പാവൂരിൽ രണ്ട് നഴ്‌സിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു; ഒരാളുടെ നില ​ഗുരുതരം

കൊച്ചി: പെരുമ്പാവൂർ അശമന്നൂരിൽ നഴ്‌സിങ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു. മലപ്പുറം സ്വദേശി അജ്മൽ, കൊല്ലം സ്വദേശി അജ്‌സൽ എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർഥിയെ ഗുരുതരാവസ്ഥയിൽ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അശമന്നൂരിൽ പെരിയാർവാലി കനാലിലാണ് അപകടം. അശമന്നൂർ കെഎംപി നഴ്‌സിങ് കോളേജിലെ വിദ്യാർഥികളുടെ സംഘമാണ് പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയത്. കനാലിൽ ഇറങ്ങിയതിന് പിന്നാലെ വിദ്യാർഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

Signature-ad

വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് ഒരാളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ രണ്ടുവിദ്യാർഥികളുടെ മൃതദേഹങ്ങളും കനാലിൽനിന്ന് കണ്ടെത്തി. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: