Breaking NewsIndiaLead NewsNEWS

രാജീവ് ​ഗാന്ധി വധക്കേസ് പ്രതി പേരറിവാളൻ ഇനി മുതൽ അഡ്വക്കേറ്റ് എ.ജി. പേരറിവാളൻ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും നാലുകൊല്ലം മുൻപ് ജയിൽമോചിതനാവുകയും ചെയ്ത എ.ജി. പേരറിവാളൻ (54) ഇനി മുതൽ അഡ്വക്കേറ്റ് എ.ജി. പേരറിവാളൻ.

മുപ്പതുകൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ പേരറിവാളൻ 2022 മേയ് 18-നാണ് മോചിതനായത്. തുടർന്ന് കർണാടകയിലെ സ്വകാര്യ നിയമ കോളേജിൽ ചേർന്ന് പഠനം പൂർത്തിയാക്കി. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും ബാർ കൗൺസിൽ സംഘടിപ്പിച്ച എൻറോൾമെന്റ് പരിപാടിയിലാണ് അദ്ദേഹം എൻറോൾ ചെയ്തത്.

Signature-ad

1991-ൽ 19 വയസിലാണ് രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് പേരറിവാളൻ അറസ്റ്റിലാകുന്നത്. സ്‌ഫോടകവസ്തുവിന് വേണ്ടി 9 വോൾട്ടിന്റെ ബാറ്ററി നൽകിയെന്നായിരുന്നു അദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കുറ്റം. 31 വർഷത്തെ ജയിൽ ജീവിതത്തിനു ശേൽം 2022ൽ ജയിൽ മോചിതനായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: