Breaking NewsTRENDING

​പാൻ-ഇന്ത്യ റിയാലിറ്റി ഷോ ‘ബിഗ് പിച്ചർ’ ഉടൻ

ഗാമൻ സ്പോർട്സ് ആൻഡ് എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ‘ബിഗ് പിച്ചർ’ എന്ന പാൻ-ഇന്ത്യ റിയാലിറ്റി ഷോ ഉടൻ ആരംഭിക്കും. സിനിമ നിർമ്മാണത്തിന്റെ നിയന്ത്രണം നേരിട്ട് പ്രേക്ഷകരുടെ കൈകളിലെത്തിക്കുന്ന ഈ ഷോ ജിയോഹോട്ട്സ്റ്റാറിൽ അഞ്ചു ഭാഷകളിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും.

15 ആഴ്ച നീളുന്ന ഈ ഷോയിൽ പ്രേക്ഷകർ തന്നെ കഥാകൃത്തുക്കളായും സംവിധായകരായും അഭിനേതാക്കളായും മാറി ഒരു ഫീച്ചർ സിനിമ നിർമ്മിക്കുന്നതാണ് പ്രത്യേകത. രാജ്യത്തുടനീളം നിന്നുള്ള കഥകളും ഓഡിഷനുകളും സംഗീതവും ഉൾക്കൊള്ളുന്ന “സ്റ്റാർബോർഡ്”യും മികച്ചവരെ തിരഞ്ഞെടുത്ത് സിനിമയുടെ രൂപരേഖ തയ്യാറാക്കുന്ന “മദർബോർഡ്”യും ഷോയുടെ പ്രധാന ഘടകങ്ങളാണ്.

Signature-ad

സിനിമയെ വിലയിരുത്തുന്ന പ്രേക്ഷകർക്ക് അതിന്റെ യഥാർത്ഥ പ്രക്രിയ അനുഭവിക്കാൻ അവസരം നൽകുകയാണ് ‘ബിഗ് പിച്ചറെന്ന് ഗാമൻ സ്പോർട്സ് ആൻഡ് എന്റർടെയിൻമെന്റിന്റെ പ്രൊഡ്യൂസർ ആർ.എ.വി പറഞ്ഞു. മലയാളം പതിപ്പ് അവതരിപ്പിക്കുന്നത് നടൻ ഇന്ദ്രജിത് സുകുമാരനാണ്​. njതാൽപര്യമുള്ളവർക്ക് www.bigpitchure.in വഴിയോ മൊബൈൽ ആപ്പിലൂടെയോ രജിസ്റ്റർ ചെയ്യാം. ഓഡിഷനുകൾ ഏപ്രിൽ 30 മുതൽ കൊച്ചിയിലെ ഒബറോൺ മാളിൽ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: