Breaking NewsHealthKeralaLead NewsNEWS

കത്തുന്ന വെയിൽ: മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

തൊടുപുഴ ∙ കനത്ത ചൂടിൽ മൂന്നാറിലെ സ്ഥിതി അപകടകരമെന്ന് മുന്നറിയിപ്പ്. അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തിയതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശം നൽകി. കനത്ത ചൂടിൽ ആശ്വാസം തേടി മൂന്നാറിലെത്തുന്നവർ ഇത്തവണ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. പുറത്തിറങ്ങുമ്പോൾ തലയും ശരീരവും മറയ്ക്കണം. നേരിട്ട് വെയിൽ കൊള്ളരുത്.

വിനോദസഞ്ചാരികൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകാൻ ടൂറിസം വകുപ്പിനും ഡിടിപിസിക്കും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. മൂന്നാറിലെ തോട്ടം തൊഴിലാളികൾ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ ജോലിക്കിറങ്ങരുത്. ഇത് സംബന്ധിച്ച നിർദേശം ലംഘിക്കുന്ന തോട്ടം മാനേജ്മെന്റുകൾക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു. സൂചിക 11ലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: