ടിവികെ അനൗദ്യോഗിക ഡ്രസ്കോഡില്‍ സ്റ്റൈലായി ചിയാന്‍ വിക്രം; എംകെ സ്റ്റാലിനും സമാന വേഷത്തില്‍?; അമ്പരപ്പ്

തമിഴക വെട്രി കഴകത്തിനു പ്രത്യേകമായി ഔദ്യോഗികമായി അംഗീകരിച്ച ഡ്രസ് കോഡ് ഇല്ലെങ്കിലും 2026 നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന മിക്ക പാര്‍ട്ടി യോഗങ്ങളിലും പ്രചാരണത്തിനും നടന് വിജയ് എത്തിയത് വെള്ള ഷര്‍ട്ടും ഇളം കാക്കി പാന്റ്സും ധരിച്ചായിരുന്നു. അങ്ങനെയാണ് ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടിവികെയുടെ ഡ്രസ് കോഡ് എന്ന നിലയില്‍ ഈ കോമ്പിനേഷന്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. വിജയ്യുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരെല്ലാം ഈ നിറങ്ങള്‍ ചേര്‍ന്ന വസ്ത്രം ധരിക്കുമെന്നും ചില സൂചനകള്‍ ഉയര്‍ന്നുവന്നു.
Malai on Annamalai da mode @TVKVijayHQpic.twitter.com/CIaib10Eyx
— DATURA Vote For TVK (@VikkyR478517) April 23, 2026
വസ്ത്രത്തിന്റെ നിറവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുന്നതിനിടെ ഇന്ന് വോട്ടു ചെയ്യാനെത്തിയ പലതാരങ്ങളും സമാനമായ ഡ്രസ് കോഡിലായിരുന്നു എത്തിയത്. അതിലേറ്റവും ശ്രദ്ധിക്കപ്പെട്ടത് ചിയാന്‍ വിക്രത്തിന്റെ സ്റ്റൈലിഷ് വരവായിരുന്നു. നടന് ജയ്, സിബി സത്യരാജ്, കാളിദാസ് ജയറാം, അണ്ണാമലൈ, എന്നിവരെല്ലാം സമാനമായ ഡ്രസ് കോഡില്‍ വന്നപ്പോള്‍ അമ്പരപ്പുണ്ടാക്കിയത് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വരവായിരുന്നു. ടിവികെ ഡ്രസ്കോഡില്‍ തന്നെയായിരുന്നു സ്റ്റാലിന്റെ വരവ്. ടിവികെ ഡ്രസ്കോഡില്‍ എന്തിന് സ്റ്റാലിന് വന്നുവെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.എന്നാല്‍ പൊതുവേ വെള്ള നിറത്തിലുള്ള ഷര്‍ട്ട് ധരിക്കുന്ന സ്റ്റാലിന്റെ ഇന്നത്തെ വസ്ത്രധാരണം വലിയ ചര്ച്ചയാവുന്നില്ലെന്നാണ് ചെന്നൈയില്‍ നിന്നുള്ള വിവരം.
#ChiyaanVikram Cast his vote ✨#TNElection2026 pic.twitter.com/tZVR49NHYV
— balamurugan (@chefbalaa) April 23, 2026
അതേസമയം തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. കടുത്ത ആത്മവിശ്വാസം പ്രകടിപ്പിച്ച് മുന്നണികൾ രംഗത്തുവന്നു. പ്രമുഖ നേതാക്കളും താരങ്ങളും രാവിലെ തന്നെ വോട്ടു ചെയ്തു. നടൻ അജിത് കുമാറാണ് സെലിബ്രിറ്റികളിൽ ആദ്യം വോട്ട് ചെയ്തത് . മുഖ്യമന്ത്രി എംകെ സ്റ്റാലിനും മകനും ഉപമുഖ്യമന്ത്രിയുമായ ആയ ഉദയനിധി സ്റ്റാലിനും തേനാംപെട്ടിൽ ആണ് വോട്ട് ചെയ്തത്. തമിഴ്നാട് വിജയിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.
അണ്ണാ ഡിഎംകെ വമ്പിച്ച ഭൂരിപക്ഷം നേടുമെന്നും സർക്കാർ രൂപീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി. നീലാങ്കരയിലെ സ്കൂളിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. രജനീകാന്ത്, കമൽ ഹാസൻ എന്നിവരും രാവിലെ തന്നെ വോട്ടുചെയ്തു. ഇളയരാജ, ധ്രുവ്, തൃഷ, ധനുഷ്, വിജയ് സേതുപതി, ക്രിക്കറ്റ് താരം ആര്. അശ്വിൻ തുടങ്ങി പ്രമുഖര്‍ വോട്ട് ചെയ്തു. മലയാളികളുടെ പ്രിയ നടൻ ജയറാമും കുടുംബ സമേതം എത്തി വോട്ടുചെയ്തു.
#TNElection2026, #TamilNaduElections, #Vijay, #TVK, #ThamizhagaVettriKazhagam, #ChiyaanVikram, #MKStalin, #UdhayanidhiStalin, #ThalapathyVijay, #TVKDressCode, #TamilNaduPolitics, #ElectionDay, #VotersOfTamilNadu, #Jayaram, #KamalHaasan, #Rajinikanth, #AjithKumar, #TNElectionUpdates, #ChennaiVotes, #PoliticalStyle






