Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

യുദ്ധം പുതിയ തലങ്ങളിലേക്ക്; യുക്രൈനിന്റെ ‘റോബോട്ടിക് ബ്രിഗേഡ്’ റഷ്യന്‍ സൈനിക കേന്ദ്രം തകര്‍ത്തെന്ന് സെലന്‍സ്‌കി; സൈനികര്‍ കീഴടങ്ങി; 30 ശതമാനം കരസേനയെയും മാറ്റുമെന്ന് പ്രഖ്യാപനം; ടെക് യുദ്ധത്തില്‍ പുതുചുവട്

ന്യൂഡല്‍ഹി: മനുഷ്യരില്ലാത്ത റോബോട്ടുകളെയും ഡ്രോണുകളെയും മാത്രം ഉപയോഗിച്ച് നടത്തിയ സൈനിക നീക്കത്തിലൂടെ റഷ്യന്‍ പ്രതിരോധ കേന്ദ്രം പിടിച്ചെടുത്തതായി ഉക്രെയ്ന്‍. ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഒരു കൂട്ടം റഷ്യന്‍ സൈനികര്‍ മനുഷ്യരില്ലാത്ത ഈ യുദ്ധ സംഘത്തിന് മുന്നില്‍ കീഴടങ്ങിയതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉക്രെയ്ന്‍ മനുഷ്യരില്ലാത്ത സംവിധാനങ്ങള്‍ (unmanned systems) ഉപയോഗിച്ച് 22,000 ദൗത്യങ്ങള്‍ നടത്തിയെന്നും അതിലൂടെ ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാനായെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

Signature-ad

‘ഭാവി ഇപ്പോള്‍ തന്നെ യുദ്ധമുന്നണിയിലുണ്ട്. ഉക്രെയ്ന്‍ അത് നിര്‍മ്മിക്കുകയാണ്. ഇവ ഞങ്ങളുടെ കര അധിഷ്ഠിത റോബോട്ടിക് സംവിധാനങ്ങളാണ്. ഈ യുദ്ധത്തിന്റെ ചരിത്രത്തില്‍ ആദ്യമായി, ഒരു ശത്രു കേന്ദ്രം പൂര്‍ണമായും മനുഷ്യരില്ലാത്ത പ്ലാറ്റ്ഫോമുകള്‍ സൈനിക കേന്ദ്രം പിടിച്ചെടുത്തു. കാലാള്‍പ്പടയില്ലാതെയും ഞങ്ങളുടെ ഭാഗത്ത് നഷ്ടങ്ങളില്ലാതെയും ഈ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി’- അദ്ദേഹം എക്‌സില്‍ കുറിച്ചു. എന്നാല്‍ ഈ മുന്നേറ്റം എവിടെയാണ് നടന്നതെന്ന് വ്യക്തമാക്കിയില്ല.

നാല് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യയുമായുള്ള യുദ്ധം, ഡ്രോണ്‍, ആന്റി-ഡ്രോണ്‍ സാങ്കേതികവിദ്യകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്‍ബലമുള്ള മനുഷ്യരില്ലാത്ത കര സംവിധാനങ്ങളുടെയും വികസനത്തിന് നിര്‍ണ്ണായകമായ പ്രേരണയായിട്ടുണ്ട്.

റഷ്യയും ഉക്രെയ്‌നും തമ്മില്‍ പുതിയ ആകാശ-അന്തര്‍വാഹിനി രഹിത സംവിധാനങ്ങളും കര റോബോട്ടുകളും വിന്യസിക്കുന്നതിനായുള്ള മത്സരം ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഉക്രെയ്‌നിലെ 30 ശതമാനം കാലാള്‍പ്പടയെയും ഉടനടി യു.ജി.വികള്‍ (Unmanned Ground Vehicles) ഉപയോഗിച്ച് മാറ്റാന്‍ കഴിയുമെന്നാണ് കീവിന്റെ സ്ട്രാറ്റജിക് ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന്റെ മുന്‍ മേധാവിയും നിലവില്‍ സെലെന്‍സ്‌കിയുടെ ഉപദേശകനുമായ അലക്‌സാണ്ടര്‍ കാമിഷിന്‍ കഴിഞ്ഞ മാസം അവകാശപ്പെട്ടത്. ഭാവിയില്‍ ഇത് 80 ശതമാനം വരെ ഉയര്‍ന്നേക്കാമെന്ന് അദ്ദേഹം പറഞ്ഞു, ”നിങ്ങള്‍ക്ക് എണ്ണത്തെക്കുറിച്ചോ സമയക്രമത്തെക്കുറിച്ചോ തര്‍ക്കിക്കാം, പക്ഷേ ഈ മാറ്റം നിഷേധിക്കാനാവാത്തതാണ്. യുജിവികള്‍ കളി മാറ്റുന്നവയാണ് (game changer)’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷ്യങ്ങളെ സ്വയം കണ്ടെത്താനും പിടിച്ചെടുക്കാനും പിന്തുടരാനുമുള്ള എഐ ഘടകങ്ങള്‍ ഘടിപ്പിച്ച ഉക്രേനിയന്‍ കര റോബോട്ട് ‘ഡ്രോയിഡ് ടിഡബ്ല്യു-7.62’ (Devdroid), ജനുവരിയില്‍ മൂന്ന് റഷ്യന്‍ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയെന്നാണ് ഉക്രേനിയന്‍ പ്രതിരോധ നിര്‍മ്മാതാക്കളായ ഡെവ്‌ഡ്രോയിഡ് (Droid TW-7.62) അറിയിച്ചത്. ഇക്കാര്യം ‘പൊളിറ്റികോ’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ഫസ്റ്റ് പേഴ്‌സണ്‍ വ്യൂ (FPV) ഡ്രോണുകള്‍ ഉക്രെയ്ന്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് സെലന്‍സ്‌കിയുടെ അവകാശവാദം. ‘ഉക്രെയ്‌നിന് സ്വന്തമായി ദീര്‍ഘദൂര മിസൈല്‍ ആയുധങ്ങളുണ്ട്. ഫ്‌ലമിംഗോ, റൂട്ട, പെക്ലോ, നെപ്റ്റിയൂണ്‍, പാലിയാനിത്സിയ, വില്‍ഖ ഇതിലെല്ലാം നമുക്ക് അഭിമാനിക്കാം. പക്ഷേ ഞങ്ങള്‍ ഇവിടെ നിര്‍ത്താന്‍ പോകുന്നില്ല’- അദ്ദേഹം പറഞ്ഞു.

ഉക്രെയ്‌നിന്റെ ഡ്രോണുകള്‍ക്ക് ഇപ്പോള്‍ അതിര്‍ത്തിയില്‍ നിന്ന് 1,750 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യങ്ങള്‍ വരെ ആക്രമിക്കാനുള്ള ശേഷിയുണ്ടെന്നും ഇത് ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും സെലെന്‍സ്‌കി തന്റെ പോസ്റ്റില്‍ പറഞ്ഞു. ‘ഇത് റെക്കോര്‍ഡുകളെക്കുറിച്ചല്ല. ലോകത്തെവിടെയുമുള്ള തിന്മയെ തേടിപ്പിടിക്കുന്ന നീതിയെക്കുറിച്ചാണ്. ഞങ്ങളുടെ സിച്ചെന്‍, ല്യൂട്ടി, മോറോക്ക്, ബാര്‍സ്, ഒബ്രി, എഫ്പി എന്നിവ അതിന് തെളിവാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയില്‍ അമേരിക്കയെ സഹായിക്കാന്‍ കഴിയുമെന്നും സെലന്‍സ്‌കി പറഞ്ഞു. കരിങ്കടലിലെ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അനുഭവം തങ്ങള്‍ക്കുണ്ട്. ‘തുല്യനിലയിലുള്ള സഹകരണം വാഗ്ദാനം ചെയ്യുകയാണെങ്കില്‍ ഉക്രെയ്‌നിന് സഹായിക്കാനാകും. ഞങ്ങളുടെ നാവിക ഡ്രോണുകളായ സീ ബേബി, മഗുറ, സര്‍ഗന്‍ എന്നിവ പ്രശസ്തമാണ്, ഇത് ഉക്രെയ്‌നിന്റെ കയറ്റുമതി വാഗ്ദാനം കൂടിയാണ്’- അദ്ദേഹം പറഞ്ഞു.

 

#UkraineWar, #RoboticWarfare, #Drones, #Zelenskyy, #MilitaryTech, #AIinWar, #UnmannedSystems, #RussiaUkraineConflict, #BreakingNews, #FutureOfWarfare, #DefenseTechnology, #GlobalSecurity, #StraitOfHormuz, #NavalDrones, #ModernWarfare, #TechnologicalInnovation, #InternationalNews, #WarUpdate, #FPVDrones, #StrategicIndustries, #MalayalamNews, #KeralaNews, #LatestUpdates, #TrendingNews, #WorldNews.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: