Breaking NewsBusinessLead NewsNEWSpoliticsPravasiWorld

‘ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ നാവികസേനാ കപ്പലുകളെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ് . തന്റെ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇറാന് ഈ മുന്നറിയിപ്പ് നൽകിയത്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ഹോർമുസിൽ ഉപരോധം ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ ഭീഷണി ഉയർന്നത്.

ഇറാനിയൻ നാവികസേനയെ ഇതിനോടകം തന്നെ തകർത്തുകഴിഞ്ഞുവെന്നും 158 കപ്പലുകൾ കടലിന്റെ അടിത്തട്ടിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ശേഷിക്കുന്ന വേഗാക്രമണ കപ്പലുകൾ ഉപരോധ മേഖലയിലേക്ക് കടന്നാൽ അവയും നശിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Signature-ad

ഇറാനിലെ എല്ലാ തുറമുഖങ്ങളിലും തിങ്കളാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കൻ സൈന്യം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അമേരിക്കയുടെ നിയന്ത്രണ പരിധിയിൽ വരുമെന്നു സമുദ്രസുരക്ഷാ മേഖലയിലെ അതോറിറ്റി അറിയിച്ചു.

ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് പേർഷ്യൻ ഗൾഫിലും ഒമാനിലും ഉള്ള അമേരിക്കൻ സഖ്യകക്ഷികളുടെ തുറമുഖങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ മേഖലയിലെ വെടിനിർത്തൽ ലംഘിക്കപ്പെടാനും സംഘർഷം വീണ്ടും ശക്തമാകാനും സാധ്യതയുണ്ടെന്ന ആശങ്ക ഉയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: