Breaking NewsKeralaLead NewsNEWSpolitics

കേരളം ഹാപ്പിയാണ്! എല്ലാവരെയും ചേര്‍ത്തു പിടിച്ച പത്തു വര്‍ഷങ്ങള്‍; യുവാക്കളുടെ കുടിയേറ്റം കുറഞ്ഞു; കണക്ടിവിറ്റി മുതല്‍ കളിക്കളങ്ങള്‍വരെ; ആരോഗ്യ മേഖലയിലും തിളക്കം; വികസന തുടര്‍ച്ച തേടി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തില്‍ ജീവിതനിലവാരവും ജീവിതാന്തരീക്ഷവും ഗണ്യമായി മെച്ചപ്പെട്ടെന്നു സര്‍വേ റിപ്പോര്‍ട്ടുകള്‍. പത്തുവര്‍ഷത്തിനിടെ ഗതാഗതം, വ്യവസായ സൗഹൃദ അന്തരീക്ഷം, സ്റ്റാര്‍ട്ടപ്പ് രംഗം, തൊഴിലവസരങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലും സമാനതകളില്ലാത്ത വളര്‍ച്ചയാണ് സംസ്ഥാനം കൈവരിച്ചത്. ഈ നേട്ടങ്ങള്‍ ഓരോ പൗരന്റെയും ജീവിതത്തില്‍ പ്രകടമായി പ്രതിഫലിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കപ്പുറം, ജീവിതത്തിലെ മാറ്റങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ വിധിയെഴുതുമെന്ന് ഇടതുപക്ഷം ഉറപ്പിച്ചു പറയുന്നത് ഈ നേട്ടങ്ങള്‍ കൊണ്ടാണ്. 2018നുശേഷം കേരളത്തില്‍ നിന്നുള്ള യുവജന കുടിയേറ്റം കുറഞ്ഞെന്നും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ എസ്. ഇരുദയ രാജന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

Signature-ad

പഠനമനുസരിച്ച്, 2003-ല്‍ 18 ലക്ഷം പേര്‍ കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കുടിയേറിയത് 2013-ല്‍ 24 ലക്ഷമാവുകയും, പിന്നീട് 2018-ല്‍ ഇത് 21 ലക്ഷമായി കുറയുകയുമുണ്ടായി. തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം 2018-ലെ 12 ലക്ഷത്തില്‍ നിന്ന് 2023-ല്‍ 18 ലക്ഷമായി ഉയര്‍ന്നു. വിദേശ സാഹചര്യങ്ങള്‍ പ്രതികൂലമായെങ്കിലും കേരളത്തില്‍ അനുകൂലമായതാണ് കാരണം. കേരളം കൂടുതല്‍ ആകര്‍ഷകമായെന്നതിന്റെ സൂചനയാണിത്.

ജനം ഹാപ്പിയാണ്!

ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ഹാപ്പി ഇന്‍ഡെക്‌സിലും കേരളം മുന്‍പന്തിയിലാണ്. 2021-ല്‍ ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയില്‍ കേരളം ഒന്നാം സ്ഥാനം നേടിയിരുന്നു. ആളോഹരി വരുമാനം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, അടിസ്ഥാനസൗകര്യങ്ങള്‍, നിയമവാഴ്ച, പരിസ്ഥിതി, ശുചിത്വം, തൊഴില്‍ ലഭ്യത എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് ഈ സൂചിക തയ്യാറാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിതി ആയോഗ് റിപ്പോര്‍ട്ടുകളിലും കേരളം പല മേഖലകളിലും മുന്നിട്ട് നില്‍ക്കുന്നു.

ഓരോരുത്തരുടെയും ജീവിതത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ സര്‍ക്കാരുകള്‍ സമാനതകളില്ലാത്ത നേട്ടങ്ങളും അനുഭവങ്ങളും നല്‍കിയിട്ടുണ്ട്. വാഗ്ദാനങ്ങളില്‍ ഒതുങ്ങാതെ പ്രവൃത്തിയിലൂന്നിയ ജനസേവനമാണ് ഇവരുടെ പ്രധാന മേന്മ.

കോവിഡ് മഹാമാരി വരുമാനം നിലച്ച് പട്ടിണി ഭയന്ന ദിവസക്കൂലിക്കാര്‍ക്ക് സര്‍ക്കാര്‍ വലിയ കൈത്താങ്ങായി. വരുമാനനഷ്ടത്തിനിടയിലും ആരും പട്ടിണി കിടക്കാതെ, വ്യക്തികള്‍ക്ക് പരമാവധി സാമ്പത്തിക സഹായങ്ങള്‍ എത്തിച്ചു. പത്തുവര്‍ഷത്തിനിടെ ക്ഷേമ പെന്‍ഷന്‍ പ്രതിമാസം 600 രൂപയില്‍ നിന്ന് 2500 രൂപയായി വര്‍ദ്ധിപ്പിച്ചത് ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ആശ്വാസമായി. രണ്ട് പ്രളയങ്ങളെ അതിജീവിച്ച് കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനിടയിലാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്. ഇതൊരു സര്‍ക്കാര്‍ ജനതയ്ക്ക് താങ്ങാകും എന്ന് തെളിയിച്ചു.

മികച്ച കണക്ടിവിറ്റി

കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനം എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം കാര്യമായി മെച്ചപ്പെടുത്തി. ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ മെച്ചപ്പെട്ട കണക്ടിവിറ്റി എല്ലായിടത്തും പ്രകടമാണ്. ഇത് യാത്രാസമയവും കുറച്ച് അടിയന്തര യാത്രകളിലും ചരക്കുനീക്കത്തിലും മാറ്റങ്ങളുണ്ടാക്കി. മികച്ച റോഡുകള്‍ യാത്രാവേഗതയും ഇന്ധനക്ഷമതയും വര്‍ദ്ധിപ്പിച്ച് സുരക്ഷയുമുറപ്പാക്കി. ഈ വികസനത്തെ നിരത്തിലിറങ്ങുന്ന ഏതൊരാള്‍ക്കും അവഗണിക്കാനാവില്ല.

പതിനായിരം പേരുള്ള പെരുമ്പളം ദ്വീപിനെ 100 രൂപ കോടി ചെലവില്‍ പാലം നിര്‍മ്മിച്ച് പുറംലോകവുമായി ബന്ധിപ്പിച്ചു. ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ, ഒറ്റപ്പെട്ട പല പ്രദേശങ്ങള്‍ക്കും ഇന്ന് മികച്ച കണക്ടിവിറ്റിയുണ്ട്. തിരുവനന്തപുരത്തെ കുമ്പിച്ചല്‍ കടവ് പാലം യാത്രകള്‍ക്കപ്പുറം വിനോദസഞ്ചാരത്തിനും പ്രോത്സാഹനം നല്‍കുന്നു. പ്രദേശവാസികളുടെ സാമ്പത്തികാഭിവൃദ്ധിക്ക് പാലങ്ങള്‍ എങ്ങനെ പരോക്ഷമായി വഴിയൊരുക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇവ.

സ്വകാര്യ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തി, സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു. മരുന്നുകള്‍ മുതല്‍ ലാബ് പരിശോധനകള്‍ വരെ സൗജന്യമായതിനാല്‍ എല്ലാ ജനങ്ങളും ഇവിടെയെത്തി. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ മികച്ച കെട്ടിടങ്ങളും സൗകര്യങ്ങളും ഒരുക്കി. ഇന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്ക് മാത്രമാണ് ബുദ്ധിമുട്ടായി തോന്നുന്നത്.

അന്ന് അഞ്ചില്‍, ഇന്നു കന്നി വോട്ടര്‍!

2016-ല്‍ അഞ്ചാം ക്ലാസില്‍ പഠിച്ച കുട്ടി ഇന്ന് കന്നി വോട്ടറാണ്. ഓണപ്പരീക്ഷയ്ക്ക് പാഠപുസ്തകങ്ങളില്ലാതെ കാത്തിരുന്നതും വാര്‍ഷിക പരീക്ഷാ സമയത്തെ കറന്റ് കട്ട് ഭീഷണിയും അവര്‍ക്ക് മറക്കാനാവില്ല. മണ്ണെണ്ണ പോലും ലഭിക്കാതിരുന്ന കാലത്തില്‍ നിന്ന്, സ്‌കൂള്‍ അടയ്ക്കും മുന്‍പേ പാഠപുസ്തകങ്ങള്‍ ലഭിക്കുകയും പവര്‍ കട്ട് കേട്ടുകേള്‍വി മാത്രമാകുകയും ചെയ്ത കാലത്തിലേക്കാണ് കേരളം മാറിയത്.

ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാണ്. ഈ മാറ്റങ്ങള്‍ പതിവായതിനാല്‍ ചിലപ്പോള്‍ ശ്രദ്ധിക്കപ്പെടാതെ പോകാം. എന്നാല്‍, റോഡിലിറങ്ങുമ്പോള്‍ ലഭിക്കുന്ന ആശ്വാസം, ചെറിയ പനിക്ക് സര്‍ക്കാര്‍ ആശുപത്രികളെ തേടാനുള്ള ധൈര്യം, കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് അയയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് തോന്നുന്നത് എന്നിവയെല്ലാം ജീവിതനിലവാരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്.

നാടെങ്ങും സിന്തറ്റിക് സ്‌റ്റേഡിയങ്ങള്‍

റോഡും പാലങ്ങളുമൊക്കെ സ്വാഭാവികമായി സംഭവിക്കുന്ന വികസനമല്ലെന്ന് കഴിഞ്ഞ രണ്ട് സര്‍ക്കാരുകള്‍ തെളിയിച്ചു. കിഫ്ബി പോലുള്ള സംവിധാനമില്ലായിരുന്നെങ്കില്‍ മികച്ച പാതകളും ആശുപത്രി-സ്‌കൂള്‍ അടിസ്ഥാനസൗകര്യ വികസനവും സിന്തറ്റിക് സ്റ്റേഡിയങ്ങളും ദേശീയപാത വികസനവും നടക്കുമായിരുന്നില്ല. ദീര്‍ഘവീക്ഷണത്തോടെ എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ച് ഭാവി വികസനം ഉറപ്പാക്കുന്നതിലാണ് കാര്യക്ഷമമായ ഭരണത്തിന്റെ മികവ്. ഇനിയും മെച്ചപ്പെടുത്തേണ്ട മേഖലകളില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകാനുള്ള ജനസമ്മതിയാണ് സര്‍ക്കാര്‍ തേടുന്നത്.

കഴിഞ്ഞ പത്തുവര്‍ഷം തങ്ങളുടെ ജീവിതത്തിലും ചുറ്റുപാടുകളിലും വന്ന മാറ്റങ്ങള്‍ കൃത്യമായി വിലയിരുത്തി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയാല്‍, നെഗറ്റീവ് പ്രചാരണങ്ങള്‍ക്കും പ്രതികൂല ചിന്തകള്‍ക്കും കേരളത്തില്‍ പ്രസക്തിയില്ലാതാകും. ജനങ്ങള്‍ നല്‍കുന്ന ഈ ഉറപ്പിലാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

#Kerala #KeralaDevelopment #KeralaElections2026 #LDF #PinarayiVijayan #KIIFB #KeralaModel #HappyIndex #LifeMission #PublicEducation #HealthCare #Infrastructure #NationalHighway #KeralaPolitics #NewKerala #ProgressiveKerala #കേരളം #വികസനം #ഇടതുപക്ഷം #കിഫ്ബി #കേരളമോഡൽ #ക്ഷേമപെൻഷൻ #പൊതുവിദ്യാഭ്യാസം #ആരോഗ്യം #പുതിയകേരളം #എൽഡിഎഫ് #കേരളവികസനം #ജനക്ഷേമം #MigrationStudy #StartupKerala #SyntheticStadium #Connectivity #PerumbalamBridge #PowerCutFree #PublicHealth #SocialWelfare #NitiAayog #IndiaTodaySurvey #Pravasi #YouthMigration #DailyhuntMalayalam #GoogleNewsIndia #KeralaNewsUpdates #ElectionCampaign #DevelopmentPolitics #KeralaSuccessStory #SocialProgress #GovernmentOfKerala

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: