സുഖസുന്ദരം! വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍: ഇന്‍ഡോ-റഷ്യന്‍ സംയുക്ത സംരംഭമായ ‘കൈനറ്റ് റെയില്‍വേ സൊല്യൂഷന്‍സ്’ ആദ്യ കോച്ചിന്റെ ബോഡി പൂര്‍ത്തിയാക്കി, പ്രോട്ടോടൈപ്പ് ഉടന്‍

മുംബൈ: ഇന്‍ഡോ-റഷ്യന്‍ സംയുക്ത സംരംഭമായ കിനറ്റ് റെയില്‍വേ സൊല്യൂഷന്‍സ് (Kinet Railway Solutions) വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ കാര്‍ ബോഡി നിര്‍മ്മാണം പൂര്‍ത്തിയാക്കി. ‘ഞങ്ങളുടെ ലാത്തൂര്‍ ഫെസിലിറ്റിയില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ സംയോജിത കാര്‍ ബോഡി വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെ’ന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേയ്ക്കായി 120 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ (അല്ലെങ്കില്‍ 1,920 കോച്ചുകള്‍) നിര്‍മ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമായി പ്രമുഖ റഷ്യന്‍ റോളിംഗ് സ്റ്റോക്ക് കമ്പനിയായ ടിഎംഎച്ചും (TMH), റെയില്‍ വികാസ് നിഗം ലിമിറ്റഡും (RVNL) തമ്മിലുള്ള സംയുക്ത സംരംഭമായാണു കൈനറ്റ് സ്ഥാപിച്ചത്.
ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ പ്രോട്ടോടൈപ്പ് 2026 ജൂണോടെ പുറത്തിറക്കാനാണ് ആര്‍വിഎന്‍എല്‍ ലക്ഷ്യമിടുന്നത്. ‘വന്ദേ ഭാരത് ഞങ്ങള്‍ക്കും റെയില്‍വേയ്ക്കും വളരെ അഭിമാനകരമായ ഒരു പദ്ധതിയാണ്. ഇപ്പോള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത പുരോഗതി അനുസരിച്ച് നടക്കുന്നു. റെയില്‍വേയ്ക്ക് പ്രോട്ടോടൈപ്പ് നല്‍കുക എന്നതാണ് ഞങ്ങളുടെ ആദ്യ നാഴികക്കല്ല്’ എന്ന് ആര്‍വിഎന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സലീം അഹമ്മദ് പറഞ്ഞു. ജൂണില്‍ കോച്ച് പുറത്തിറക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ടെന്‍ഡര്‍
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ റെയില്‍വേ മന്ത്രാലയം മൂന്ന് കമ്പനികള്‍ക്കാണ് നല്‍കിയത്: ബിഇഎംഎല്‍, കൈനറ്റ് റെയില്‍വേ സൊല്യൂഷന്‍സ് (റഷ്യന്‍ റോളിംഗ് സ്റ്റോക്ക് കമ്പനിയായ ടിഎംഎച്ചും റെയില്‍ വികാസ് നിഗം ലിമിറ്റഡും തമ്മിലുള്ള സംയുക്ത സംരംഭം), ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം.
2026 ജനുവരിയില്‍ സര്‍വീസ് ആരംഭിച്ച ഹൗറ-കാമാഖ്യ-ഹൗറ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഇഎംഎല്‍ ആണ് വികസിപ്പിച്ചത്.
#VandeBharat #VandeBharatSleeper #IndianRailways #RVNL #KinetRailway Solutions #MakeInIndia #RailwayNews #VandeBharatSleeperPrototype #IndianInfrastructure #Latur #TransportNews #Train18 #SleeperTrain #IndianRail #വന്ദേഭാരത് #വന്ദേഭാരത്സ്ലീപ്പർ #ഇന്ത്യൻറെയിൽവേ #റെയിൽവേവാർത്തകൾ #മലയാളംവാർത്തകൾ #പുതിയട്രെയിൻ #യാത്ര #KeralaNews #DailyhuntMalayalam #GoogleNewsMalayalam #JointVenture #IndoRussian #TMH #RailVikasNigamLimited #Manufacturing #BEML #BHEL #TitagarhRail #PublicSector #InfrastructureDevelopment #Q3Results #EarningsCall #ModernRailways #BreakingNews #IndianRailwayUpdates #VandeBharat2026 #HighSpeedRailIndia #ModiSarkar #RailwayProject #FutureOfTravel #NewIndia #VandeBharatUpdate






