
അബുദാബി: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി യുഎഇയിലെത്തി. യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അബുദാബിയിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ചാവിഷയമായി.
ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി അധികൃതർ പറഞ്ഞു. സൗദി സന്ദർശനത്തിനുശേഷമാണ് സെലൻസ്കി യുഎഇയിൽ എത്തിയത്. അതിനുശേഷം അദ്ദേഹം ഖത്തറിലേയ്ക്ക് പോയി.
ഇറാനെതിരെയുള്ള പ്രതിരോധ നടപടികൾക്കായി യുഎഇയടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങൾക്ക് ഡ്രോണുകൾ കൈമാറാൻ യുക്രൈൻ തയ്യാറാണെന്നും പകരം പണവും സാങ്കേതികവിദ്യയും നല്കണമെന്നുമുള്ള നിർദ്ദേശം മുമ്പ് സെലെൻസ്കി മുന്നോട്ടു വയ്ക്കുകയുണ്ടായി. ഇത്തവണത്തെ സന്ദർശനത്തിൽ ആയുധസംവിധാനകൈമാറ്റം സംബന്ധിച്ച് തീരുമാനമായോ എന്നതിൽ വ്യക്തതയില്ല.
നിലവിൽ റഷ്യ ഇറാന് ഡ്രോണുകൾ കൈമാറുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.






