യുവത്വത്തിൻ്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” എന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. യുവത്വത്തിൻ്റെ ആഘോഷമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. സ്കൂൾ – കോളേജ് കാലഘട്ടവും അതിൻ്റെ ആഘോഷങ്ങളും പ്രണയവും സൗഹൃദവും അതിനൊപ്പം കുടുംബ ബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഉൾപ്പെടുത്തി ഒരുക്കിയ ചിത്രം, ഒരു പക്കാ ഫൺ പാക്കേജ് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ എൺപതോളം തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് കേരളത്തിലും ലഭിക്കുന്നത് എന്നത്, ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് അടിവരയിടുന്നു.
സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. പ്രേക്ഷകർക്കൊപ്പം നിരൂപകരും മികച്ച പ്രതികരണമാണ് ചിത്രത്തിന് നൽകുന്നത്. നായകനായ കെൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം കോർത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനെർ തീയേറ്റർ അനുഭവം ആണ് “യൂത്ത്” സമ്മാനിക്കുന്നത്. യുവ പ്രേക്ഷകർക്ക് ആഘോഷത്തിൻ്റെ വൈബ് സമ്മാനിക്കുന്ന ചിത്രം, എല്ലാത്തരം പ്രേക്ഷകർക്കും രസകരമായ അനുഭവമാണ് പകർന്ന് നൽകുക.
കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ തീയേറ്ററിൽ ആഘോഷം സമ്മാനിക്കുന്നുണ്ട്. “മുട്ട കലക്കി” എന്ന ഗാനം തെന്നിന്ത്യ മുഴുവൻ ട്രെൻഡ് ആയപ്പോൾ, “ലവ് സൊല്ലിട്ടാലേ” എന്ന ഗാനവും സൂപ്പർ ഹിറ്റായി മാറി. ജിവി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിക്കുകയും ചെയ്ത കെൻ കരുണാസ്, ഇതിൽ ഗാനം ആലപിച്ചിട്ടുമുണ്ട്.
ഛായാഗ്രഹണം- വിക്കി, എഡിറ്റർ- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാർ, ആക്ഷൻ- കലൈ കിങ്സൺ, കലാസംവിധായകൻ- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ – കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വിജയ് എംപി, പ്രൊഡക്ഷൻ ഹെഡ്- ചെല്ലദുരൈ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അരോകിയ വിക്ടോ പ്രിൻസ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്- സുരേഷ് കുമാർ, വരികൾ- വിഘ്നേഷ് ശ്രീകാന്ത്, കെൻ കെ, ഈശ്വർ സന്താനലക്ഷ്മി, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൌണ്ട് മിക്സ്- അരവിന്ദ് മേനോൻ, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്)






