Breaking NewsKeralaLead NewsNEWSpolitics

സുധാകരനും അടൂർ പ്രകാശിനും ഇളവ്? ഇരുവരും മത്സരരം​ഗത്തിറങ്ങാൻ തയ്യാറെടുക്കുന്നു; നേമത്ത് കെ.എസ്. ശബരീനാഥൻ

ന്യൂഡൽഹി: അവസാന നിമിഷം എംപിമാരായ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും മത്സരിക്കും. അതിനിടെ,പത്രികാ സമർപ്പണത്തിനുള്ള നീക്കം ആരംഭിച്ച് കെ. സുധാകരൻ. കേരള ഹൗസിൽ നിന്ന് ബാധ്യത രഹിത സർട്ടിഫിക്കറ്റ് അദ്ദേഹം വാങ്ങി. മാത്രമല്ല, ഡൽഹിയിലെ സിപിഡബ്ല്യുഡിയിലെ കുടിശ്ശികയും തീർക്കാനുള്ള നടപടികളും സുധാകരന്റെ ഓഫീസ് ആരംഭിച്ചു. കേരള ഹൗസിലെ ബാധ്യതരഹിത സർട്ടിഫിക്കറ്റ് അടൂർ പ്രകാശ് നേരത്തെ വാങ്ങിയിരുന്നു.

മത്സരിക്കണമെന്ന് ഉറച്ചുനിന്നതോടെയാണ് ഇരുവർക്കും ഇളവ് നൽകിയേക്കാമെന്ന ആലോചനയിലേക്ക് ഹൈക്കമാൻഡ് കടന്നത്. ഇന്നലെ രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവർ‌ സുധാകരനെ അനുനയിപ്പിക്കാനുള്ള അവസാനവട്ടം ശ്രമം നടത്തിയിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. തനിക്ക് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല എന്ന വികാരം അദ്ദേഹത്തിനുണ്ട്. കണ്ണൂരിലെ സീറ്റ് ചർച്ചയിൽ തന്നെ ഉൾപ്പെടുത്തിയില്ലെന്ന പരാതിയും സുധാകരൻ ഉന്നയിക്കുന്നുണ്ട്. കണ്ണൂർ ഒഴികെയുള്ള ചില മണ്ഡലങ്ങളിൽ താൻ നിർദ്ദേശിച്ച പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താത്തതിലും അദ്ദേഹത്തിന് പരിഭവമുണ്ട്.

Signature-ad

അതേസമയം, അഭിമാന പോരാട്ടം നടക്കുന്ന നേമത്ത് കെ.എസ്. ശബരീനാഥൻ മത്സരിച്ചേക്കും. അദ്ദേഹത്തിന് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചതായാണ് വിവരം. ശബരിനാഥൻ മുൻപ് എംഎൽഎ ആയിരുന്ന അരുവിക്കരയിൽ വി.എസ്. ശിവകുമാറായിരിക്കും സ്ഥാനാർഥി. സി.പി. ജോണിനു തിരുവനന്തപുരം സീറ്റ് നൽകിയതോടെ അരുവിക്കര വേണമെന്ന് ശിവകുമാർ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: