Breaking NewsKeralaLead NewsNEWS

കേരളം പുതുച്ചേരി, അസം ഏപ്രിൽ 9ന് പോളിങ് ബൂത്തിലേക്ക്, തമിഴ്‌നാട്, ബംഗാൾ, ഏപ്രിൽ 23ന് !! വോട്ടെണ്ണൽ മേയ് 4ന്, കേരളത്തിൽ ആകെ വോട്ടർമാർ 2.70 കോടി,

തിരുവനന്തപുരം: കേരളം ഉൾപെടെ 3 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന് നടക്കും. വോട്ടെണ്ണൽ അഞ്ച് സംസ്ഥാനങ്ങളിലും മേയ് നാലിനും നടക്കും. ഒറ്റഘട്ടമായിട്ടാവും കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. കേരളത്തിൽ ആകെ വോട്ടർമാർ 2.70 കോടി വോട്ടർമാർ, 4.24 പുതിയ വോട്ടർമാർ, കേരളത്തിൽ ആകെ 30,471 പോളിങ് സ്റ്റേഷനുകളാണുള്ളത്. ആകെ മണ്ഡലങ്ങൾ- 824. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും eci net വെബ്സൈറ്റിൽ ലഭ്യമാകും. തമിഴ്‌നാട്, വെസ്റ്റ് ബം​ഗാളിൽ ഏപ്രിൽ 23നായിരിക്കും തെരഞ്ഞെടുപ്പ് മേയ് 4ന് തന്നെ വോട്ടെണ്ണൽ നടക്കും.

കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 2021ൽ ഏപ്രിൽ ആറിന് ഒറ്റഘട്ടമായിട്ടായിരുന്നു കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തിയത്. അതേസമയം കേരളത്തിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്. സിപിഎമ്മും കോൺഗ്രസും സിപിഐയും തിയതി പ്രഖ്യാപിച്ചയുടൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. ബിജെപി നാളെയോ മറ്റന്നാളോ പട്ടിക പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: