Breaking NewsIndiaLead NewsMovieNEWS

പബ്ലിക്ക് പ്രോസിക്ക്യൂട്ടറായി വടിവേലു, പോർമുഴക്കത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച് സംവിധായകന്‍ ഏ. ബി. ബിനിൽ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു. .. പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ മണി ലാൻ്റ്, ഗോൾഡ് പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പൂർണ്ണമായും കോടതി പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ത്രില്ലർ സിനിമയാണിത്.. കോർട്ട്റൂം ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സത്യസന്ധനും . ധൈര്യശാലിയുമായ ഒരു പബ്ലിക്ക് പ്രോസിക്ക്യൂട്ടറുടെ കഥാപാത്രത്തെയാണ് വടിവേലു ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

Signature-ad

രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കൊലക്കേസിൽ അധികാരത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിൽ നിന്നും നീതി നിലനിർത്താൻ ശ്രമിക്കുന്ന ഒരു അഭിഭാഷി കൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മറ്റ് അഭിനേതാക്കളുടേയും, അണിയറ പ്രവർത്തകരുടേയും നിർണ്ണയം പൂർത്തിയായി വരുന്നു
ഏപ്രിൽ ആദ്യവാരത്തിൽ ചെന്നൈയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: