Breaking NewsBusinessCrimeIndiaLead NewsLIFELife StyleNEWSNewsthen SpecialpoliticsTRENDING

അമിതവണ്ണത്തിനുള്ള മരുന്നുകളുടെ പരസ്യം: കമ്പനികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്റര്‍; ഇന്ത്യ അമതിവണ്ണമുള്ള രാജ്യമായി മാറുമെന്ന കണക്കു മുന്നില്‍ കണ്ടുള്ള നീക്കത്തിനു തട; മറ്റു വിഭാഗങ്ങള്‍ക്ക് നിയന്ത്രണം പിന്നാലെ

ന്യൂഡല്‍ഹി: അമിതവണ്ണത്തിനുള്ള (weight-loss) മരുന്നുകള്‍ നേരിട്ടോ അല്ലാതെയോ പരസ്യം ചെയ്യുന്നതിനെതിരെ മരുന്ന് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ.. ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ എന്ന പേരില്‍ നടത്തുന്ന പരോക്ഷമായ പ്രമോഷനുകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരെയാണ് ഈ നടപടി. ഇന്ത്യയിലെ അതിവേഗം വളരുന്ന അമിതവണ്ണ വിരുദ്ധ മരുന്ന് വിപണിയില്‍ വിദേശ-സ്വദേശി കമ്പനികള്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ചൊവ്വാഴ്ച പുറത്തിറക്കിയ ഉപദേശക കുറിപ്പില്‍ (Advisory), മരുന്നുകളുടെ ഫലപ്രാപ്തി പെരുപ്പിച്ചു കാട്ടുന്നതോ, ഭാരം കുറയുമെന്ന് ഉറപ്പുനല്‍കുന്നതോ, ജീവിതശൈലീ മാറ്റങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നതോ ആയ ഏതൊരു പരസ്യവും തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനായി കണക്കാക്കുമെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) വ്യക്തമാക്കി.

Signature-ad

ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം നല്‍കേണ്ട (prescription-only) മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യം ചെയ്യുന്നത് വിലക്കുന്ന നിലവിലെ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണം. പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ക്കായി ‘അമിതവണ്ണ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍’ എന്ന പേരില്‍ നടത്തുന്ന പരോക്ഷ പരസ്യങ്ങള്‍ (surrogate advertisements) തെറ്റിദ്ധരിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് രീതിയായി പരിഗണിക്കുമെന്ന് മാര്‍ച്ച് 11-ന് റെഗുലേറ്ററുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ആഗോള മരുന്ന് കമ്പനികളായ എലി ലില്ലി (Eli Lilly), നോവോ നോര്‍ഡിസ്‌ക് (Novo Nordisk) എന്നിവര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അമിതവണ്ണത്തിനുള്ള മരുന്നുകള്‍ പുറത്തിറക്കിയിരുന്നു. ഇവര്‍ വിപണിയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പുതിയ നിയന്ത്രണം വരുന്നത്. രണ്ട് കമ്പനികളും ഡോക്ടര്‍മാരുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കുകയും വിമാനത്താവളങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, സോഷ്യല്‍ മീഡിയ, പത്രങ്ങള്‍ എന്നിവ വഴി അമിതവണ്ണം ഒരു രോഗമാണെന്ന് ചൂണ്ടിക്കാട്ടി ശക്തമായ കാമ്പെയ്നുകള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടര്‍മാരും വിശകലന വിദഗ്ധരും റോയിട്ടേഴ്സിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡ് താരങ്ങളെ ഉള്‍പ്പെടുത്തി അമിതവണ്ണ ബോധവല്‍ക്കരണത്തിനായി എലി ലില്ലി സോഷ്യല്‍ മീഡിയ കാമ്പെയ്നുകള്‍ നടത്തിയിരുന്നു. രോഗബോധവല്‍ക്കരണത്തിന്റെയോ, ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയോ (influencers), കോര്‍പ്പറേറ്റ് ബ്രാന്‍ഡിംഗിന്റെയോ പേരില്‍ പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ക്ക് ദൃശ്യപരത നല്‍കുന്ന ഏതൊരു നീക്കവും നിയമലംഘനമായി കണക്കാക്കുമെന്ന് അഡൈ്വസറി വ്യക്തമാക്കി.

ആഗോള ആരോഗ്യ കണക്കുകള്‍ പ്രകാരം 2050-ഓടെ ലോകത്ത് ഏറ്റവും കൂടുതല്‍ അമിതവണ്ണമുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയായിരിക്കുമെന്ന് കരുതപ്പെടുന്നു. നോവോ നോര്‍ഡിസ്‌കിന്റെ മരുന്നായ സെമാഗ്ലൂറ്റൈഡിന്റെ (semaglutide) പേറ്റന്റ് ഈ മാസം അവസാനിക്കുന്നതോടെ അതിന്റെ വില കുറഞ്ഞ പതിപ്പുകള്‍ പുറത്തിറക്കാന്‍ ഇന്ത്യന്‍ മരുന്ന് കമ്പനികളും തയ്യാറെടുക്കുന്നുണ്ട്.

‘അമിതവണ്ണം എന്നത് ജീവിതശൈലീ ഇടപെടലുകള്‍ ഉള്‍പ്പെടെ സമഗ്രമായ മാനേജ്മെന്റ് ആവശ്യമായ ഒരു ദീര്‍ഘകാല മെറ്റബോളിക് അവസ്ഥയാണ്,’ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ രാജീവ് രഘുവന്‍ഷി ഒപ്പിട്ട കുറിപ്പില്‍ പറയുന്നു. ഔഷധ ചികിത്സയുടെ പ്രമോഷനുകള്‍ രോഗപ്രതിരോധത്തിനായുള്ള പൊതുജനാരോഗ്യ നടപടികളെ തകര്‍ക്കുന്നതാകരുത് എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, അമിത വണ്ണത്തിനു മാത്രമല്ല, പാര്‍ശ്വഫലങ്ങളില്ല എന്നു ചൂണ്ടിക്കാട്ടി ചില ആയുര്‍വേദ കമ്പനികളും ചാനലുകളില്‍ പരസ്യങ്ങളുമായി രംഗത്തുണ്ട്. ഇവയൊന്നും കൃത്യമായ ക്ലിനിക്കല്‍ പരിശോധന നടത്താത്തവയാണെന്നു കണ്ടെത്തിയിട്ടുണ്ട്. മുട്ടുവേദന, ശ്വാസതടസം, അലര്‍ജി മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം കഴിക്കേണ്ടവയാണ്.

 

#മരുന്ന്നിയമം, #HealthNewsMalayalam, #WeightLossDrug, #CDSCO, #ഇന്ത്യൻവാർത്തകൾ, #മലയാളംവാർത്തകൾ, #തൃശൂർ, #കേരളം, #അമിതവണ്ണം, #ObesityAwareness, #MedicineAds, #LegalUpdateIndia, #MalayalamNews, #HealthCare

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: