Breaking NewsLead NewsNEWSWorld

മിനാബിൽ 150 പെൺകുട്ടികളെ കൊന്നൊടുക്കിയത് ഇറാനുമാകാം!! ഞാൻ മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ടിട്ടില്ല, ലോകത്തെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമഹോക്ക് മിസൈലുകൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നു, ഇറാന്റെ കയ്യിലുമുണ്ട്….

വാഷിങ്ടൺ: ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്‌കൂളിന് സമീപം അമേരിക്കൻ ‘ടോമഹോക്ക്’ മിസൈൽ പതിച്ച് 150 വിദ്യാർഥിനികൾ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രതികരണവുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ താൻ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ലോകത്തെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമഹോക്ക് മിസൈലുകൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇറാന്റെ പക്കലും ടോമഹോക്ക് മിസൈലുകൾ ഉണ്ടെന്നും പറഞ്ഞു.

അതേസമയം ഫെബ്രുവരി 28-ന് ഇറാനുനേരെ യു.എസും ഇസ്രായേലും നടത്തിയ ആക്രമണത്തിന്റെ അതേദിനത്തിലാണ് തെക്കൻ ഇറാനിലെ മിനാബിലെ പ്രൈമറി സ്‌കൂളിന് സമീപമുള്ള നാവിക താവളത്തിൽ മിസൈൽ പതിച്ചത്. ഈ ആക്രമണത്തിൽ പിഞ്ചുകുട്ടികളടക്കം 175 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതു ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇറാനിലെ മെഹർ വാർത്താ ഏജൻസി പുറത്തുവിട്ട ദൃശ്യങ്ങളിൽ, ജനവാസമേഖലയോട് ചേർന്നുള്ള കെട്ടിടത്തിൽ മിസൈൽ പതിക്കുന്നതും വലിയ തോതിൽ പുക ഉയരുന്നതും വ്യക്തമാണ്.

Signature-ad

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇറാനിയൻ പതാക പുതപ്പിച്ച ചെറിയ പെട്ടികളിലാക്കി വിലാപയാത്രയായി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടതോടെയാണ് ലോകമെങ്ങും വൻ പ്രതിഷേധമാണ് ഇരമ്പിയത്. സംഭവത്തിൽ സ്വതന്ത്രമായ രാജ്യാന്തര അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഈ ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന് ഇറാൻ ഔദ്യോഗികമായി ആരോപിക്കുമ്പോഴും, യു.എസ്. ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഇതിനിടയിലാണ് മിസൈൽ ഇറാന്റേതുതന്നെയാകാം എന്ന സൂചന നൽകുന്ന ട്രംപിന്റെ പുതിയ പ്രസ്താവന പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: