Breaking NewsKeralaLead NewsNEWS

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ട്രെയിനിലെ യാത്രക്കാരനെ ഏൽപിച്ച് യുവതി മുങ്ങി!! തെരച്ചിലിനൊടുവിൽ യുവതിയെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി, മാനസികാസ്വസ്ഥ്യമുണ്ടോയെന്ന സംശയം… മുൻപും സമാനരീതിയിൽ സംഭവം, കുഞ്ഞിനെ ഹോംലി ഹോമിലേക്ക് മാറ്റി

കോഴിക്കോട്: ട്രെയിനിൽ യുവതി ഉപേക്ഷിച്ചു മുങ്ങിയ എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ യാത്രക്കാരൻ റെയിൽവേക്ക്‌ കൈമാറി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് തിങ്കളാഴ്ച രാവിലെ 10.10-ന് പുറപ്പെട്ട കോഴിക്കോട്- ഷൊർണൂർ പാസഞ്ചറിലാണ് സംഭവം. സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറിയ യുവതി എട്ടുമാസമായ കുഞ്ഞിനെ സീറ്റിൽ കിടത്തി ‘ടോയ്‌ലറ്റിൽ പോയ്‌ വരാം നോക്കണം’ എന്നുപറഞ്ഞ് യാത്രക്കാരനെ ഏൽപ്പിച്ചു പോവുകയായിരുന്നു.

ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരിച്ചെത്തിയില്ല. തുടർന്ന് 10.23-ന് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ച് അവിടെ കുഞ്ഞിനെ കൈമാറുകയായിരുന്നു. തുടർന്ന്, കോഴിക്കോട് റെയിൽവേ പോലീസും റെയിൽവേ ചൈൽഡ് ലൈനും ചേർന്ന് സ്റ്റേഷൻമാസ്റ്ററിൽനിന്ന് കുട്ടിയെ ഏറ്റുവാങ്ങി.

Signature-ad

അതേസമയം റെയിൽവേ സ്റ്റേഷൻ പരിസരത്തുനടത്തിയ തെരച്ചിലിൽ യുവതിയെ കയറിയ സ്ഥലത്തുതന്നെ കണ്ടെത്തി. കുട്ടിയെ ഒരാളെ ഏൽപ്പിച്ചു എന്നാണ് അവർ പോലീസിനോടുപറഞ്ഞത്. യുവതിക്ക്‌ മാനസികാസ്വസ്ഥ്യമുണ്ടോ എന്ന സംശയമുണ്ട്. യുവതി നഗരത്തിൽ പലയിടത്തായി താമസിച്ചുവരുകയാണ്. മുൻപും ഈ യുവതിയുടെ ഭാഗത്തുനിന്ന് സമാന സംഭവമുണ്ടായിട്ടുണ്ട്.

കുഞ്ഞിനെ സെയ്ന്റ് വിൻസന്റ് ഹോമിനുകീഴിൽ ആറുവയസ്സിനുതാഴെയുള്ള കുട്ടികളെ പാർപ്പിക്കുന്ന ഹോംലി ഹോമിലേക്ക് മാറ്റി. ശിശുേക്ഷമസമിതിയുടെ റിപ്പോർട്ടിനനുസരിച്ചാവും കുഞ്ഞിനെ അമ്മയ്ക്ക് കൈമാറണോയെന്ന് തീരുമാനിക്കുകയെന്ന് ശിശുസംരക്ഷണസമിതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: