Breaking NewsLead NewsNEWSWorld

 ഇറാന്റെ 42 നാവിക കപ്പലുകൾ തകർത്തു!! അമേരിക്ക നമ്മുടെ B2 ഹിറ്റ്, മിഡ്‌നൈറ്റ് ഹാമർ പ്രയോ​ഗിച്ചില്ലായിരുന്നെങ്കിൽ എട്ട് മാസം മുമ്പ് തന്നെ ഇറാൻ ആണവായുധം സ്വന്തമാക്കിയേനെ, ഞങ്ങൾ ലോകത്തിന് ഒരുപകാരം ചെയ്തു, ഇറാനിയൻ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി ആക്രമണം തുടരും- ട്രംപ്

വാഷിങ്ടൺ: ഇറാനുമായി തുടരുന്ന സൈനിക സംഘർഷത്തിനിടെ ഇറാൻ്റെ നാവികസേനയെയും വ്യോമസേനയെയും ആശയവിനിമയ സംവിധാനങ്ങളെയും വലിയ തോതിൽ തോതിൽ തകർത്തതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇറാൻ്റെ 42 നാവിക കപ്പലുകൾ തകർത്തതായും അദ്ദേഹം പറഞ്ഞു. മയാമിയിലെ “ഷീൽഡ് ഓഫ് ദ അമേരിക്കാസ്” എന്ന ലാറ്റിൻ അമേരിക്കൻ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുമ്പോഴാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്.

“ഇറാനിലെ കാര്യങ്ങൾ വളരെ നന്നായി മുന്നോട്ട് പോകുകയാണ്. മൂന്ന് ദിവസത്തിനിടെ അവരുടെ 42 നാവിക കപ്പലുകൾ യുഎസ് തകർ‍ത്തു, അതിൽ ചിലത് വളരെ വലുതായിരുന്നു. അവരുടെ വ്യോമസേനയും ആശയവിനിമയ സംവിധാനങ്ങളും ഞങ്ങൾ തകർത്തു,” എന്നാണ് ട്രംപ് പറഞ്ഞത്.

Signature-ad

ഞങ്ങൾ അവരുടെ വ്യോമസേനയെ തകർത്തു. ഞങ്ങൾ അവരുടെ ആശയവിനിമയങ്ങൾ തകർത്തു, എല്ലാ ടെലികമ്മ്യൂണിക്കേഷനുകളും പോയി. അവർ എങ്ങനെ ആശയവിനിമയം നടത്തുന്നുവെന്ന് എനിക്കറിയില്ല, പക്ഷേ അവർ എന്തെങ്കിലും കണ്ടെത്തുമെന്ന് ഞാൻ കരുതുന്നു. അത് നന്നായി പ്രവർത്തിക്കുന്നില്ല, അവർ മോശം ആളുകളാണ്, അവർ മോശം ആളുകൾ മാത്രമാണ്- അദ്ദേഹം ഇറാന്റെ നേതാക്കളെ കുറിച്ച് പറഞ്ഞു. “അവർ ഒരു ആണവായുധത്തിന് വളരെ അടുത്തായിരുന്നു. നമ്മുടെ B2 ഹിറ്റ്, മിഡ്‌നൈറ്റ് ഹാമർ പ്രയോ​ഗിച്ചില്ലായിരുന്നെങ്കിൽ എട്ട് മാസം മുമ്പ് തന്നെ ഇറാൻ ആണവായുധം സ്വന്തമാക്കിയേനെ… അതിനാൽ ഞങ്ങൾ ലോകത്തിന് ഒരു ഉപകാരം ചെയ്തു,” ട്രംപ് പറഞ്ഞു.

അതുപോലെ ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കങ്ങളുടെ പുരോഗതി 0 മുതൽ 10 വരെയുള്ള സ്‌കെയിലിൽ വിലയിരുത്തിയാൽ അത് 15 ആണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അതേസമയം കൂടുതൽ ഇറാനിയൻ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാൻ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചു. സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ മേഖലയിൽ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. അതേസമയം ഇറാൻ പ്രസിഡൻ്റ് അയൽ രാജ്യങ്ങളോട് ക്ഷമ ചോദിച്ചു. അമേരിക്കയും ഇസ്രയേലും ആക്രമണങ്ങൾക്ക് അവർക്ക് ഭൂമി അനുവദിക്കാത്തിടത്തോളം ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അയൽ രാജ്യങ്ങളുമായി വൈരാഗ്യം ഇല്ലെന്നും സർക്കാരുകളുമായി യുദ്ധം വേണ്ടെന്നും ടെഹ്റാൻ ആവർത്തിച്ചുവെങ്കിലും അമേരിക്കയുമായും ഇസ്രായേൽ രാജ്യങ്ങളുമായി നടക്കുന്ന സൈനിക ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: