ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണ നീക്കം തകര്‍ത്ത് ബഹ്റൈനും ഖത്തറും; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപ്

പശ്ചിമേഷ്യയില്‍ യുദ്ധം എട്ടാം ദിവസത്തിലേക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ പകല്‍ ആക്രമണം ശമിച്ചെങ്കിലും രാത്രിയില്‍ ഇറാന് വിവിധയിടങ്ങളില്‍ ആക്രമണം നടത്തി. ബഹ്റൈനിലും ഖത്തറിലും ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണ നീക്കങ്ങള്‍ തകര്‍ത്തു. സൗദി റിയാദില്‍ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിനുനേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായി. സൗദിഅബുദാബി അതിര്‍ത്തിക്ക് സമീപം ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടും ആക്രമണമുണ്ടായി
ഇറാനില്‍ ഇന്നലെ പകലും രാത്രിയിലുമായി മുന്നൂറിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. 1332പേര് കൊല്ലപ്പെട്ടെന്ന് ഇറാന് വാര്‍ത്താഏജന്‍സ് സ്ഥിരീകരിച്ചു. ആറായിരത്തിലധികംപേര്‍ക്ക് പരുക്കേറ്റു, ഇസ്രയേലിലെ ടെല്‍ അവീവിലും തെക്കന്‍ റാമല്ലയിലും ഇറാന് വ്യോമാക്രമണം നടത്തി. ലബനനില്‍ ഇതുവരെ 217പേര് കൊല്ലപ്പെട്ടെന്നും 798 പേര്‍ക്ക് പരുക്കേറ്റുവെന്നും ലബനന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു
ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇനി ചര്‍ച്ചകള്‍ക്കില്ലെന്നും ട്രംപ്. ഇറാന്റെ കപ്പലുകളെല്ലാം തകര്‍ത്തെന്നും നാവികസേനയും വാര്‍ത്താവിനിമയ സംവിധാനങ്ങളും നേതാക്കളും ഇല്ലാതായെന്നും ട്രംപ് പറഞ്ഞു. അതേസമയം, യുദ്ധം എത്രനാള്‍ നീണ്ടാലും കീഴടങ്ങില്ലെന്നും തിരിച്ചടിക്കുമെന്നും ഇറാന് റെവല്യൂഷണറി ഗാര്‍ഡ്സ് പ്രതികരിച്ചു.
അതിനിടെ, യുദ്ധം തുടങ്ങിയശേഷം ആദ്യമായി ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനും ഫോണില്‍ സംസാരിച്ചു. ഖമനയിയുടെ വധത്തെ അപലപിച്ച പുട്ടിന് എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. റഷ്യയുടെ പിന്തുണയ്ക്ക് പെസെഷ്കിയാന് നന്ദി അറിയിച്ചു. യുഎസ് സൈനികനീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫോണ്‍ വിളി.
#WestAsiaWar, #MiddleEastConflict, #IranIsraelWar, #DonaldTrump, #WarNews, #MalayalamNews, #InternationalNews, #ഇറാൻ, #ഇസ്രയേൽ, #യുദ്ധം, #ഗൾഫ്വാർത്തകൾ, #DailyhuntMalayalam #MiddleEastWar2026, #IranvsIsrael, #DonaldTrumpNews, #WorldWar3Update, #GulfSecurity, #PrinceSultanAirBase, #BreakingNews, #GlobalConflict, #RussiaIranRelation, #DefenseUpdates






