‘ജയിച്ചാലും തോറ്റാലും പാക് ക്യാപ്റ്റന്‍ സല്മാന് ആഗ തെറിക്കും; ബാബര്‍ അടക്കമുള്ളവരുടെ അവസാന ടൂര്‍ണമെന്റ്’; പാക് ക്രിക്കറ്റ് ബോര്‍ഡ് കട്ടക്കലിപ്പിലെന്ന് വെളിപ്പെടുത്തല്‍; ഷദാബ് ഖാന്, ഷഹീന് അഫ്രീദി എന്നിവര്‍ പരിഗണനയില്‍

കറാച്ചി: ട്വന്റി-20 ലോകകപ്പിലെ പ്രകടനം എന്തുതന്നെയായാലും പാകിസ്ഥാന് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സല്മാന് അലി ആഗ തെറിക്കുമെന്ന് ഉറപ്പ്. ടീമിലെ മറ്റ് ചില മുതിര്‍ന്ന താരങ്ങളുടെയും ദേശീയ ടീമിനായുള്ള അവസാന ടൂര്‍ണമെന്റായിരിക്കും ഇതെന്നും സൂചനയുണ്ട്.
പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിലെ (പിസിബി)യിലെ വിശ്വസനീയ കേന്ദ്രത്തെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിനുണ്ടായ തിരിച്ചടികളില്‍ ചെയര്മാന് മൊഹ്സിന്‍ നഖ്വി കടുത്ത അതൃപ്തിയിലാണ്.
‘നഖ്വി ഒട്ടും സന്തുഷ്ടനല്ല. ഇത്തവണ ലോകകപ്പില്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സെലക്ടര്‍മാരും ടീം മാനേജ്മെന്റും ബോര്‍ഡിലെ അടുത്ത സഹായികളും അദ്ദേഹത്തിന് ഉറപ്പുനല്‍കിയിരുന്നു. സല്‍മാനെ ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ നഖ്വി ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു. ചില താരങ്ങളുടെ ഭാവി സംബന്ധിച്ച് ഹെഡ് കോച്ച് മൈക്ക് ഹെസനുമായും സെലക്ടര്‍മാരുമായും അദ്ദേഹം തുറന്ന ചര്‍ച്ച നടത്തും. സല്മാന്, ബാബര്‍ അസം, ഉസ്മാന് ഖാന് എന്നിവരുള്‍പ്പെടെയുള്ള ചില താരങ്ങളുടെ ട്വന്റി-20 അന്താരാഷ്ട്ര കരിയര്‍ ഈ ലോകകപ്പിന് ശേഷം അവസാനിച്ചേക്കാം. അതുകൊണ്ട് തന്നെ ലോകകപ്പിന് ശേഷം പാകിസ്ഥാന് ട്വന്റി-20 ടീമില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം’- പിസിബിയിലെ പേരു വെളിപ്പെടുത്താത്ത ഉന്നതന് പറഞ്ഞു.
സല്മാന് പകരം ഷദാബ് ഖാന്, ഷഹീന് ഷാ അഫ്രീദി എന്നിവരുടെ പേരുകളാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ലോകകപ്പിന് ശേഷം ടീമില്‍ യുവതാരങ്ങളെ കൊണ്ടുവരേണ്ടതുണ്ടെന്നും ആധുനിക ട്വന്റി-20 ക്രിക്കറ്റിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോകണമെന്നും മൈക്ക് ഹെസ്സന് നേരത്തെ തന്നെ നഖ്വിയോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
145 ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ബാബര്‍ അസം, ശ്രീലങ്കയ്ക്കെതിരെയോ അല്ലെങ്കില്‍ സെമിയില്‍ കടക്കുകയാണെങ്കില്‍ അവിടെയോ അസാമാന്യമായ എന്തെങ്കിലും പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ ഇത് അദ്ദേഹത്തിന്റെ അവസാന ടി-20 ടൂര്‍ണമെന്റായിരിക്കും.
ഇന്നത്തെ മത്സരം നിര്‍ണായകം
സൂപ്പര്‍ 8 ഘട്ടത്തിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം, ടി20 ലോകകപ്പ് 2026-ന്റെ സെമി ഫൈനലില്‍ കടക്കാന്‍ പാകിസ്ഥാന് ഇന്ന് പള്ളേക്കലെയില് ശ്രീലങ്കയെ നേരിടുന്നു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയത് പാകിസ്ഥാന്റെ സാധ്യതകള്‍ സജീവമാക്കി. ഗ്രൂപ്പ് 2-ല്‍ നിന്ന് ഇംഗ്ലണ്ട് ഇതിനകം സെമിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇനി ന്യൂസിലാന്‍ഡ് അല്ലെങ്കില്‍ പാകിസ്ഥാന് ഇതില്‍ ഒരാള്‍ മാത്രമാകും സെമിയിലേക്ക് യോഗ്യത നേടുക.
നിലവിലെ പോയിന്റ് പട്ടിക (സൂപ്പര്‍ 8 – ഗ്രൂപ്പ് 2):
ഇംഗ്ലണ്ട് – 6 പോയിന്റ് (3 മത്സരങ്ങള്‍)
ന്യൂസിലാന്‍ഡ് – 3 പോയിന്റ് (3 മത്സരങ്ങള്‍)
പാകിസ്ഥാന് – 1 പോയിന്റ് (2 മത്സരങ്ങള്‍)
ശ്രീലങ്ക – 0 പോയിന്റ് (2 മത്സരങ്ങള്‍)
ന്യൂസിലാന്‍ഡിനെ മറികടന്ന് സെമിയില്‍ എത്തണമെങ്കില്‍ പാകിസ്ഥാന് വെറുമൊരു വിജയം മാത്രം പോരാ. ഐസിസി കണക്കുകള്‍ പ്രകാരം, നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലാന്‍ഡിനെ പിന്നിലാക്കാന്‍ പാകിസ്ഥാന് താഴെ പറയുന്നവയില്‍ ഒന്ന് ചെയ്യേണ്ടതുണ്ട്:
ആദ്യം ബാറ്റ് ചെയ്താല്‍: ശ്രീലങ്കയെ 65 റണ്‍സിനെങ്കിലും പരാജയപ്പെടുത്തണം.
രണ്ടാമത് ബാറ്റ് ചെയ്താല്‍: ശ്രീലങ്ക നല്കുന്ന ലക്ഷ്യം 13 ഓവറിനുള്ളില്‍ മറികടക്കണം.
ഇന്നലെ നടന്ന മത്സരത്തില്‍ 160 റണ്‍സ് പ്രതിരോധിച്ച ന്യൂസിലാന്‍ഡ് വിജയത്തിനടുത്തെത്തിയതായിരുന്നു. എന്നാല്‍ വില്‍ ജാക്സിന്റെയും റെഹാന് അഹമ്മദിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. ഇതോടെയാണ് പാകിസ്ഥാന് അവസാന നിമിഷം ഒരു അവസരം കൂടി കൈവന്നത്.
‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
#PakistanCricketCrisis, #SalmanAliAghaCaptaincy, #BabarAzamRetirement, #T20WorldCup2026, #PCBChairman, #MikeHesson, #ShadabKhan, #ShaheenAfridi, #CricketUpdates, #PakistanCricketBoard
#ടി20ലോകകപ്പ്2026, #പാകിസ്ഥാൻക്രിക്കറ്റ്, #സെമിഫൈനൽസാധ്യത, #ക്രിക്കറ്റ്മലയാളം, #ബാബർഅസം, #ശ്രീലങ്കVsപാകിസ്ഥാൻ, #കായികവാർത്തകൾ, #ബ്രേക്കിംഗ്ന്യൂസ്, #പാക്ക്രിക്കറ്റ്, #ICCവാർത്തകൾ #പാകിസ്ഥാൻക്രിക്കറ്റ്, #സൽമാൻഅലിആഗ, #ബാബർഅസം, #ട്വന്റി20ലോകകപ്പ്, #ക്രിക്കറ്റ്വാർത്തകൾ,






